Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുലിന് ഉത്തരവാദിത്തങ്ങള്‍ അറിയാം; എന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്... മന്‍മോഹന്‍ സിംഗാണ് തന്നെക്കാള്‍ കേമന്‍; എല്ലാം തുറന്ന് പറഞ്ഞ് സോണിയ ഗാന്ധി

10 MARCH 2018 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

2004 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടിയെങ്കിലും എന്ത് കൊണ്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി ആയില്ല എന്ന ചോദ്യം അന്നേ മുഴങ്ങിക്കേട്ടതാണ്. അതിന് മറുപടി പറയുകയാണ് സോണിയാ ഗാന്ധി. മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്‍മോഹന്‍ സിംഗാണ് തന്നെക്കാള്‍ മികച്ച പ്രധാനമന്ത്രിയാവുകയെന്നു തനിക്ക് അറിയാമായിരുന്നുവെന്നു സോണിയ പറഞ്ഞു. എന്റെ പരിമിതികള്‍ എനിക്കറിയാമായിരുന്നു; അദ്ദേഹത്തിന്റെ മികവും.

പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ 2019ല്‍ റായ്ബറേലിയില്‍നിന്നു തന്നെ ലോക്‌സഭയിലേക്കു മല്‍സരിക്കുമെന്നും അവര്‍ പറഞ്ഞു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ത്തുകൊണ്ടുള്ള അടിച്ചമര്‍ത്തല്‍ ഭരണമാണു രാജ്യത്തു നിലവിലുള്ളതെന്നു സോണിയ ആരോപിച്ചു. ചരിത്രം മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക ഘടനതന്നെ മാറ്റിമറിക്കാനുള്ള ശ്രമമാണു നടക്കുന്നത്. പിന്നോട്ടാണു രാജ്യം സഞ്ചരിക്കുന്നത്. മുന്‍പ് ഇന്ത്യ വലിയൊരു തമോഗര്‍ത്തമായിരുന്നുവെന്നും 2014നു ശേഷമാണു പുരോഗതിയിലേക്കു കുതിക്കാന്‍ തുടങ്ങിയതെന്നുമാണു പ്രചരിപ്പിക്കുന്നത്. ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്നതല്ലേ ഇത്തരം അസംബന്ധവാദങ്ങള്‍ സോണിയ ചോദിച്ചു. രാഷ്ട്രീയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ഒട്ടേറെ കാര്യങ്ങള്‍ പ്രസംഗത്തിലും ചോദ്യോത്തര പരിപാടിയിലുമായി സോണിയ പങ്കുവച്ചു.

രാഹുല്‍ ഗാന്ധിക്ക് ഉപദേശങ്ങള്‍ നല്‍കാറുണ്ടോ എന്ന ചോദ്യത്തിന് രാഹുലിന് ഉത്തരവാദിത്തങ്ങള്‍ അറിയാം. എന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇവിടെയുണ്ട്. അങ്ങോട്ട് ഉപദേശം നല്‍കേണ്ടതില്ല. മുതിര്‍ന്നവരോടൊപ്പം പുതുമുഖങ്ങളെയും കൊണ്ടുവന്നു പാര്‍ട്ടിയെ വളര്‍ത്തുകയാണു രാഹുലിന്റെ ലക്ഷ്യമെന്നും പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ രാഹുല്‍ വിദേശത്തു പോയതിനെക്കുറിച്ച്.. തിരഞ്ഞെടുപ്പു പ്രചാരണമെല്ലാം കഴിഞ്ഞു രാഹുല്‍ മുത്തശ്ശിയെ കാണാനാണു മൂന്നു ദിവസത്തേക്കു പോയത്.

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച്: പ്രിയങ്ക ഇപ്പോള്‍ മക്കളുടെ കാര്യത്തില്‍ വ്യാപൃതയാണ്. തീരുമാനിക്കേണ്ടത് അവള്‍ തന്നെയാണ്. അല്ലെങ്കിലും ഭാവിയെക്കുറിച്ച് ആര്‍ക്കെന്തു പറയാനാകും.കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച്: എനിക്ക് ഇഷ്ടംപോലെ സമയം കിട്ടുന്നു; വായിക്കാനും സിനിമ കാണാനും ഒക്കെ. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധിക്ക് അയച്ച കത്തുകളും കുറിപ്പുകളുമൊക്കെ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിലാണു ഞാന്‍. എനിക്ക് ഏറെ വിലപ്പെട്ടതാണ് അവ.

2014 ലെ പരാജയത്തെക്കുറിച്ച്: പല കാരണങ്ങളുണ്ട്. രണ്ടു തവണ തുടര്‍ച്ചയായി ഭരണത്തിലിരുന്നതിന്റെ വിരുദ്ധവികാരമുണ്ടായിരുന്നു. നരേന്ദ്ര മോദി നടത്തിയ പ്രചാരണ ബഹളത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഞങ്ങളെ അവര്‍ പിന്തള്ളി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്: വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ അടുത്തറിയില്ല. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കാര്യങ്ങള്‍ നന്നായി പോയിരുന്നു, രാഷ്ട്രീയമായി ഞങ്ങള്‍ ബദ്ധവൈരികളായിരുന്നുവെങ്കിലും.

മോദിക്ക് എന്ത് ഉപദേശം നല്‍കും എന്ന ചോദ്യത്തിന് മറുപടി: അദ്ദേഹത്തെ ഉപദേശിക്കാന്‍ ഞാന്‍ തുനിയുന്നില്ല, അതിന് അദ്ദേഹത്തിന് ഒരുപാട് ആളുകളുണ്ടല്ലോ.2019ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച്: ജനങ്ങളോടു നുണ പറഞ്ഞും അസാധ്യമായ വാഗ്ദാനങ്ങള്‍ നല്‍കിയും മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിനു താല്‍പര്യമില്ല; വര്‍ഗീയാടിസ്ഥാനത്തിലുള്ള പ്രചാരണത്തിലും. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്ത് രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനങ്ങളെക്കുറിച്ച്: ഞങ്ങള്‍ മുന്‍പും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷേ, അതു കൊട്ടിഘോഷിക്കാറുണ്ടായിരുന്നില്ലെന്നു മാത്രം.

നെഹ്‌റു ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തുമോ എന്ന ചോദ്യത്തിനു മറുപടിയായി: എന്തുകൊണ്ടു പാടില്ല? ഭാവിയില്‍ സംഭവിക്കാവുന്നതേയുള്ളൂ... ഇവിടെ എത്രയോ കോണ്‍ഗ്രസുകാര്‍ ഇരിക്കുന്നുണ്ട്. അവരോടു ചോദിക്കൂ...
രാഷ്ട്രീയസഖ്യ സാധ്യതയെക്കുറിച്ച്: സമാനമനസ്‌കരായ പാര്‍ട്ടികള്‍ പ്രാദേശികമായ താല്‍പര്യസംഘര്‍ഷങ്ങള്‍ മാറ്റിവച്ച് ഒരുമിച്ചു നില്‍ക്കണം. അതിനു പല തടസ്സങ്ങളുമുണ്ട്. പക്ഷേ, സാഹചര്യമാണു മനസ്സിലാക്കേണ്ടത്.

യുപിഎയ്ക്ക് എതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച്: 2014 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി വല്ലാതെ ഊതിപ്പെരുപ്പിച്ച അഴിമതിയാരോപണങ്ങളാണുണ്ടായത്. 2ജി സ്‌പെക്ട്രം ലേലം സംബന്ധിച്ച സിഎജിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ. അയഥാര്‍ഥമായ അത്തരം കണക്കുകള്‍ ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആ റിപ്പോര്‍ട്ട് തയാറാക്കിയ ആള്‍ക്ക് ഈ സര്‍ക്കാര്‍ വലിയ പദവിയും നല്‍കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (2 minutes ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (44 minutes ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (57 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (1 hour ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

Malayali Vartha Recommends