കിംസ് ആശുപത്രി കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, കെട്ടിടം ഒഴിപ്പിക്കണം - ടോമിന്‍ ജെ. തച്ചങ്കരി

കിംസ് ആശുപത്രി പണിതത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. ഓപ്പറേഷന്‍ അഗ്‌നിസുരക്ഷ എന്ന പേരില്‍ അഗ്‌നിശമന സേന ഓഫീസര്‍മാര്‍ നഗരത്തിലെ ആശുപത്രികള്‍, മാളുകള്‍, തീയറ്റര്‍ തുടങ്ങിയ ബഹുനില കെട്ടിടങ്ങള്‍ പരിശോധിക്കവേയാണ് ഇക്കാര്യം കണ്ടെത്തിയത്. പരിശോധനയില്‍ കിംസ് ആശുപത്രിയുടെ മെയിന്‍ ബ്ലോക്കിന്റെ ഉയരം 35.5മീറ്ററും സൗത്ത് ബ്ലോക്കിന്റെ ഉയരം 30.8മീറ്ററുമാണെന്ന് കണ്ടെത്തിനിലവിലുള്ള കെട്ടിടനിര്‍മ്മാണ ചട്ടങ്ങളെ കാറ്റില്‍ പറത്തിയാണ് കിംസ് ആശുപത്രിയുടെ നിര്‍മ്മാണം. കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കെട്ടിടം ഒഴിപ്പിക്കാനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ ടോമിന്‍ തച്ചങ്കരി നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha
























