മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുഖം പ്രാപിച്ചവരെ പുനരധിവസിപ്പിക്കാന്‍ 'സ്നേഹക്കൂട്' പദ്ധതിയുമായി സർക്കാർ

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുഖം പ്രാപിച്ചവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയുമായി സർക്കാർ. രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അനാഥരായി കഴിയുന്ന നൂറോളം വരുന്ന ആളുകള്‍ക്ക് പദ്ധതി താങ്ങാകും. 'സ്നേഹക്കൂട്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം ,ദി ബന്യാന്‍, ടിസ്സ് എന്നിവരുടെ സഹകരണത്തോടെ മാനസിക രോഗം സുഖപ്പെട്ടവരുടെ പുന:രധിവാസത്തിനായി നടപ്പിലാക്കുന്നു.
സംസ്ഥാനത്തെ തിരുവനന്തപുരം,തൃശ്ശൂര്‍,കോഴിക്കോട് എന്നീ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ കഴിഞ്ഞിട്ടും സുഖം പ്രാപിച്ചവരെ ദി ബന്യാന്‍-ടിസ്സ് ഫാന്‍സ് ഫൗണ്ടേഷന്‍ എന്നീ സങ്കടനകളുടെ സഹായത്തോടെ സുരക്ഷിതമായി പുന:രധിവസിപ്പിക്കുന്നു. മാര്‍ച്ച് 12 വൈകുന്നേരം 3 മണിക്ക് പേരൂര്‍ക്കട സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.
https://www.facebook.com/Malayalivartha
























