Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈക്കോ സിനിമകളിലെ കഥാപാത്രങ്ങളെ വെല്ലുന്ന പ്രതികാരദാഹവുമായി കോട്ടയം സ്വദേശി... ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...

10 MARCH 2018 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

സൈക്കോ സിനിമകളെ പോലും വെല്ലുന്ന പ്രതികാര നടപടികളാണ് കോട്ടയം കടുത്തുരുത്തി സ്വദേശി സജീവ് (50) നടത്തിയത്. ഭാര്യയും മക്കളും ആത്മഹത്യ ചെയ്യാന്‍ കാരണം അയല്‍ക്കാരനാണെന്ന് കരുതി ബോംബ് വെച്ച് അയാളുടെ വീടിന് ബോംബെറിഞ്ഞു. ഒരു വ്യാഴവട്ടം നീണ്ട് നില്‍ക്കുന്ന പകയുടെ കഥ പൊലീസ് പറയും....

തന്റെ കുംടുബം തകര്‍ത്തവനെ ആദ്യം വാഹനമിടിപ്പിച്ച് കൊല്ലാന്‍ നോക്കി. പിന്നെ ഇരുട്ടിന്റെ മറവില്‍ ആക്രമിക്കാന്‍ ശ്രമിച്ചു പ്രതികാരം പരാജയത്തിലേക്ക് കൂപ്പ്കുത്തിയപ്പോള്‍് ബോംബ് വച്ചു. അതും പരാജയപ്പെട്ടതോടെ ഒളിച്ചോടി. പക്ഷെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കാപ്പുന്തല നീരാളത്തില്‍ ബേബിയുടെ വീടിന് നേരെയാണ് സജീവ് ബോംബെറിഞ്ഞത്. ബേബിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് മുന്‍പും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫ്‌ളാഷ് ബാക്ക്.... 
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സജീവിന്റെ ഭാര്യയും മൂന്ന് മക്കളും കാട്ടാമ്പാക്കിലുള്ള കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. പൊലീസും ഇത് സ്ഥിരീകരിച്ചിരുന്നു. അയല്‍ക്കാരനായ ബേബിയാണ് ഭാര്യയേയും മക്കളേയും തെറ്റിദ്ധരിപ്പിച്ചതെന്ന് സജീവന്‍ വിശ്വസിച്ചു, അല്ലെങ്കില്‍ ആരോ അയാളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ ബേബിക്കെതിരെ പൊലീസില്‍ പരാതിയ നല്‍കി. അന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ല. പക്ഷെ സജീവന്റെ മനസിലെ സംശയം നീങ്ങിയില്ല. പൊലീസും കോടതിയുമെല്ലാം തന്നെ കയ്യൊഴിഞ്ഞ സ്ഥിതിക്ക് ശത്രുവിനെ നിഗ്രഹിക്കാന്‍ അയാള്‍ തീരുമാനിച്ച് ഉറപ്പിച്ചു. അതിനായി കാത്തിരുന്നത് 12 വര്‍ഷം. ഇതിനിടെ നിരവധി തവണ കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

വഴുതിപ്പോകുന്ന ശത്രു

പ്രതികാരവും സംശയവും സജീവനെ പ്രത്യേക മാനസികാവസ്ഥയില്‍ എത്തിച്ചിരുന്നു. കുടുംബം ഇല്ലാതായതിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടല്‍ അയാളെ വല്ലാതെ വേട്ടയാടി. ബേബിയും കുടുംബവും സന്തോഷത്തോടെ ജീവിക്കരുതെന്ന് അയാള്‍ ആഗ്രഹിച്ചു. ഊണും ഉറക്കവും കളഞ്ഞ് പലതും ആസൂത്രണം ചെയ്തു. ഭാഗ്യം ബേബിക്ക് ഒപ്പമായിരുന്നു. എല്ലാ അനാപത്തുകളില്‍ നിന്നും അയാള്‍ രക്ഷപെട്ടു. അതോടെയാണ് ബേബിയുടെ കുടുംബത്തെയും ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ബോംബ് നിര്‍മാണം പരിശീലിച്ചു. രാത്രിയില്‍ ബേബിയുടെ വീട്ടിലെത്തി കാറിന്റെ അടിഭാഗത്ത് ബോംബ് ഒളിപ്പിച്ചു. മരണം ഉറപ്പാക്കിയെന്ന ആശ്വാസത്തോടെ നാട് വിട്ടു. എന്നാല്‍ എല്ലാം പിഴച്ചു. ബേബിയുടെ സംശയമാണ് അതിന് കാരണമായത്. തലേന്ന് രാത്രി മുറ്റത്ത് കാല്‍ പെരുമാറ്റം കേട്ടിരുന്നു. ബേബി പിറ്റേന്ന് രാവിലെ വീടും പരിസരവും പരിശോധിച്ചു. അതിനിടെയാണ് കാറിനടിയിലെ ബോംബ് കണ്ടത്. പൊലീസിനെ ഉടന്‍ വിളിച്ച് വരുത്തി.

ബോംബ് നിര്‍മിക്കാന്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ള കാര്‍ബൈഡ്

ഉഗ്രസ്‌ഫോടന ശേഷിയുള്ള കാര്‍ബൈഡ് പൊടിയാണ് ബോംബ് നിര്‍മിക്കാന്‍ സജീവന്‍ ഉപയോഗിച്ചത്. ഇതാണ് പൊലീസിന് പ്രതിയിലേക്ക് എളുപ്പമെത്താന്‍ സഹായകമായത്. സ്വര്‍ണ്ണ പണിക്ക് കാര്‍ബൈഡ് ചെറിയ രീതിയില്‍ ഉപയോഗിക്കുമെന്നാണ് പലരും പറയുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. കാര്‍ബൈഡ് പൊടി പൈപ്പിനുള്ളില്‍ കുത്തിനിറച്ചാണ് ബോംബ് ഉണ്ടാക്കിയത്. എയര്‍ ടൈറ്റാകുന്നതോടെ തനിയെ സ്‌ഫോടനം ഉണ്ടാകുന്ന തരത്തിലാണ് ബോംബ് നിര്‍മിച്ചിരുന്നതെന്ന് വിദഗദ്ധര്‍ പറയുന്നു. കൊച്ചിയില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് കടുത്തുരുത്തി ഗവണ്‍മെന്റ് സ്‌കൂള്‍ മൈതാനത്ത് വച്ചാണ് സ്‌ഫോടക വസ്തു നിര്‍വീര്യമാക്കി.

രക്ഷപെടുന്നതിനിടെ ലോറി മറിഞ്ഞു

സ്വര്‍ണപ്പണി ഇല്ലാത്തപ്പോള്‍ സജീവന്‍ ലോറി ഓടിക്കാന്‍ പോയിരുന്നു. ബോംബ് വെച്ച രാത്രി സജീവന്‍ ലോറിയുമായി തൃശീരിലേക്ക് പോയി.നാട്ടിലുള്ള രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. എന്നാല്‍ തൃശൂര്‍ കൊരട്ടി പൊങ്ങം റോഡില്‍ വച്ച് ലോറി അപകടത്തില്‍ പെട്ടു. സജീവന് പരിക്കേറ്റു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കടുത്തുരുത്തി പൊലീസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (48 minutes ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (3 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (5 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends