കേരളത്തിലെത്തിയ ഹാദിയയും ഷെഫിന്‍ ജഹാനും സന്ദര്‍ശിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് ;ഇരുവരും തമ്മിലുള്ള ബന്ധം വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല ;ഷെഫിന്‍ ജഹാന്റെ ഭീകരവാദ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് വി മുരളീധരന്‍

ഹാദിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഷെഫിന്‍ ജഹാന്റെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ അവശ്യപെട്ടു. അഖില എന്ന ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള ബന്ധം വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അസാധുവാക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്. അല്ലാതെ ഈ കേസുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകളൊന്നും ഒഴിവാക്കിയിട്ടില്ലെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറയുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഒരുമിച്ച് കേരളത്തിലെത്തിയ ഇവര്‍ കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസാണ് സന്ദര്‍ശിച്ചത് എന്നത് ശ്രദ്ദേയമാണ്. രാജ്യത്താകമാനം നിരവധി ഭീകരവാദ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘടനയാണ് പോപ്പുലര്‍ഫ്രണ്ടെന്നും വി. മുരളീധരന്‍ ആരോപിച്ചു.
ഷെഫിന്‍ ജഹാന് ഭീകരവാദ ബന്ധമില്ലെന്നും അത് വെറും പ്രണയവിവാഹം മാത്രമാണ് എന്നുമാണ് ഇടതുപക്ഷവും കോണ്‍ഗ്രസും തുടക്കം മുതല്‍ വാദിച്ചത്. പക്ഷേ, തങ്ങളെ സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ടാണ് എന്നു പറഞ്ഞ് അവരുടെ ഓഫീസില്‍ ആദ്യ സന്ദര്‍ശനം ഹാദിയയും ഷെഫിനും നടത്തിയതിലൂടെ ഈ സംഭവങ്ങളിലെ ഭീകരവാദ ബന്ധമാണ് വെളിപ്പെടുന്നത്. അഖിലയുമായുള്ള പ്രണയനാട്യവും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കും ചുക്കാന്‍പിടിച്ചത് പോപ്പുലര്‍ ഫ്രണ്ടായിരുന്നുവെന്ന് ഇന്നത്തെ സംഭവവികാസങ്ങളോടെ വ്യക്തമായിരിക്കുകയാണ്
കേരളസര്‍ക്കാര്‍ ഉള്‍പ്പെടെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഭീകരവാദ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. കേരളത്തിലെത്തിയ ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലേക്ക് ഓടിയെത്താനുള്ള ബന്ധം ഷെഫിന്‍ ജഹാന് ആ സംഘടനയുമായി ഉണ്ട്. അഖിലയെ ഹാദിയയാക്കിയ മതം മാറ്റത്തിനു പിന്നില്‍ മറ്റു പലതുമുണ്ട്. മതം മാറ്റത്തിനു വേണ്ടി നടത്തിയ ലൗ ജിഹാദാണ് ഇതിനെല്ലാം പിന്നില്‍. അതുകൊണ്ട് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് കൂടുതല്‍ കാര്യക്ഷമമായ അന്വേഷണം നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha