Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെക്കന്‍ കേരളത്തില്‍ രണ്ടുദിവസം ശക്‌തമായ മഴയുണ്ടാകും... എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി... കേരളതീരത്തുനിന്ന്‌ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്‌...

14 MARCH 2018 08:16 AM IST
മലയാളി വാര്‍ത്ത

ന്യൂനമര്‍ദം കേരള തീരത്തേക്ക്‌... കന്യാകുമാരിക്കു തെക്ക്‌ ശ്രീലങ്കയ്‌ക്കു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമര്‍ദം തിരുവനന്തപുരത്തിനു മൂന്നൂറു കിലോമീറ്റര്‍ അടുത്തുവരെയെത്തി. അതിതീവ്ര ന്യൂനമര്‍ദമായി മാറാനും ചുഴലിക്കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ സംസ്‌ഥാനത്ത്‌ അതീവജാഗ്രതാ നിര്‍ദേശം.

കേരളതീരത്തുനിന്ന്‌ ഒരാളും മത്സ്യബന്ധനത്തിനു പോകരുതെന്നു ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്‌. ന്യൂനമര്‍ദം വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. കടലില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്ററിനു മുകളിലെത്തും.

തിരമാലകള്‍ 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരും. ലക്ഷദ്വീപിലുള്‍പ്പെടെ കനത്ത വിനാശത്തിനു സാധ്യതയുണ്ട്‌. തെക്കന്‍ കേരളത്തില്‍ രണ്ടുദിവസം ശക്‌തമായ മഴയുണ്ടാകും. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ കലക്‌ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ്‌ ജാഗ്രതാനിര്‍ദേശം.

മുന്നറിയിപ്പ്‌ നാളെവരെ പ്രാബല്യത്തിലുണ്ടാകും. അടിയന്തരഘട്ടം നേരിടാന്‍ പോലീസ്‌ സേന സജ്‌ജമാണെന്നു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന്‌ തിരുവനന്തപുരം കാലാവസ്‌ഥാ കേന്ദ്രം ഡയറക്‌ടര്‍ എസ്‌. സുദേവന്‍ പറഞ്ഞു. എന്നാല്‍, ന്യൂനമര്‍ദത്തിന്റെ ഗതിമാറുന്നതനുസരിച്ചു കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ്‌ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച്‌ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ബറ്റാലിയന്‍ കൂടി തൃശൂരിലെത്തും. കോയമ്പത്തൂരിലെ ആര്‍ക്കോണത്തുനിന്നാണ്‌ 45 പേരടങ്ങുന്ന സംഘമെത്തുന്നത്‌. കര, വ്യോമ, നാവിക സേനകളോടു ഫിഷറീസ്‌ വകുപ്പ്‌ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്‌.

കടലില്‍പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കു കഴിയുന്ന രീതിയിലെല്ലാം സന്ദേശം നല്‍കിയിട്ടുണ്ടെന്നും ഫിഷറീസ്‌ വകുപ്പ്‌ അറിയിച്ചു. ബേപ്പൂര്‍ തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്ക്‌ ഇന്നലെ പുറപ്പെടേണ്ടിയിരുന്ന രണ്ട്‌ ഉരുക്കളുടെയും ഇന്നു പുറപ്പെടേണ്ട യാത്രാക്കപ്പലിന്റെയും യാത്ര റദ്ദാക്കി. വൈപ്പിന്‍ ഫിഷറീസ്‌ സ്‌റ്റേഷനില്‍ 48 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നുപ്രവര്‍ത്തിക്കും. ഫോണ്‍: 0484-2502768, 9496007037, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌: 9446091185.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (15 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (33 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (59 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends