Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ തോല്‍പ്പിച്ചു: വിജയം 3-2 ന്

14 MARCH 2018 09:16 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര വനിതാദിന വാരാചരണത്തിന്റെ ഭാഗമായി ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജനപ്രതിനിധികളുടെ ടീം വിജയിച്ചു.

ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്യാപ്റ്റനായ ജന പ്രതിനിധികളുടെ നേതൃത്വത്തിലുള്ള ടീമും സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. ക്യാപ്റ്റനായ സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ടീമുമാണ് മത്സരിച്ചത്. രണ്ട് ടീമിലും ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളുമുണ്ടായിരുന്നു. ഇന്ത്യയില്‍ തന്നെ ലിംഗഭേദമന്യേ നടത്തുന്ന ആദ്യ ഫുട്‌ബോള്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്.

ആവേശകരമായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ സിവില്‍ സര്‍വീസ് ടീമിന്റെ റെന്‍ എബ്രഹാം ആദ്യഗോള്‍ നേടി. തുടര്‍ന്ന് വാശിയോടെ മുന്നേറിയ ജനപ്രതിനിധികളുടെ ടീമിലെ ഉസ്മാന്‍ മറുപടി ഗോള്‍ നേടി മത്സരം സമനിലയിലാക്കി. തുടര്‍ന്ന് ജനപ്രതിനിധികളുടെ ടീമിലെ ഉസ്മാന്‍ വീണ്ടും ഗോള്‍ നേടി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജനപ്രതിനിധികളുടെ ടീം ഒന്നാമതെത്തി.



രണ്ടാം പകുതിയില്‍ ജനപ്രതിനിധികളുടെ ടീമിലെ ജോബി മൂന്നാം ഗോള്‍ നേടി. തുടര്‍ന്ന് സിവില്‍ സര്‍വീസ് ടീമിന്റെ നരേന്ദ്ര ബാബു ഗോള്‍ മടക്കിയെങ്കിലും മത്സരത്തിന്റെ സമയം പൂര്‍ത്തിയായി. അങ്ങനെ 32ന് ജനപ്രതിനിധികളുടെ ടീം വിജയിച്ചു. എതിര്‍ ടീമിന്റെ ക്യാപറ്റന്‍ ബിജു പ്രഭാകര്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ട്രോഫി സമ്മാനിച്ചു.



ജനപ്രതിനിധികളുടെ ടീമില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, രാജു എബ്രഹാം എം.എല്‍.എ., എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ., എല്‍ദോ എബ്രഹാം എം.എല്‍.എ., കെ. ബാബു എം.എല്‍.എ., റോജി എം. ജോണ്‍ എം.എല്‍.എ., പ്രതിഭാ ഹരി എം.എല്‍.എ., എന്‍. ഇബ്രാഹീം എം.എല്‍.എ., ബിജിമോള്‍ എം.എല്‍.എ., അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി വിനോദ് പാച്ചേനി, രേഖ, പാര്‍വതി സാഹല്യ, രജിതമോള്‍, ഉസ്മാന്‍, ഹമീദ്, ജോബി, ട്രാന്‍സ്‌ജെന്‍ഡര്‍മാരായ സൂര്യ, ശ്രീക്കുട്ടി, എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരുടെ ടീമില്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്., കൃഷ്‌ണേന്ദു മിന്റ് ഐ.ആര്‍.എസ്., ഡോ. രാഹുല്‍ ഐ.എ. & എ.എസ്, പ്രവീണ്‍ ഗവാസ്‌കര്‍ ഐ.ആര്‍.എസ്., ഗോഗുല്‍ ജി. ഐ.എ.എസ്., ജീവന്‍ ബാബു ഐ.എ.എസ്., ഗോപാലകൃഷ്ണന്‍ ഐ.എ.എസ്., പി.വി. നൂഹ് ഐ.എ.എസ്., റെന്‍ എബ്രഹാം ഐ.ആര്‍.എസ്., ധന്യ സനല്‍ ഐ.ഐ.എസ്., വിഷ്ണുകാന്ത് ഐ.എ. & എ.എസ്, നരേന്ദ്രബാബു ഐ.എഫ്.എസ്., ട്രാന്‍സ്‌ജെന്‍ഡര്‍മാരായ ശ്രീമയി, ദേവ് എന്നിവരായിരിയുന്നു ഉണ്ടായിരുന്നത്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (11 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (29 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (55 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends