Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്നാരംപുഴയിൽ കുളിക്കാനിറങ്ങിയ ആദിവാസി യുവാവിനെ വെടിവച്ച്‌ വനപാലകര്‍... ഓടി രക്ഷപ്പെട്ട യുവാവ് ഭയം മൂലം ജീവനൊടുക്കി

14 MARCH 2018 10:07 AM IST
മലയാളി വാര്‍ത്ത

കേരള കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി പങ്കുവച്ച് ഒഴുകുന്ന ജലസ്രോതസാണ് കന്നാരംപുഴ. ഈ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആദിവാസി യുവാവ് വനപാലകരുടെ വെടിവയ്പിനിരയായതും ഭയം കാരണം ജീവനൊടുക്കിയതും. വണ്ടിക്കടവ് പണിയ കോളനിയിലെ നാരായണന്റെ മകൻ വിനോദ് (25)ആണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയ വിനോദിന് നേരെ കർണാടക വനപാലകർ വെടിവച്ചത്. കൂലിപ്പണി കഴിഞ്ഞ് പഴശ്ശി സ്മൃതി മണ്ഡപത്തിനടുത്തുള്ള കന്നാരംപുഴയിൽ കുളിക്കാൻ പോയതായിരുന്നു.

കുളിക്കാനിറങ്ങിയ വിനോദ് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനായി പുഴയോരത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പുഴ വറ്റിക്കിടക്കുന്നതിനാൽ ചിലയിടങ്ങളിൽ മാത്രമാണ് വെള്ളം കെട്ടിക്കിടക്കുന്നത്. വനാതിർത്തിയിൽ കാട്ടുതീയും മറ്റും തടയാൻ നിന്നിരുന്ന രണ്ട് ഫോറസ്റ്റ് ഗാർഡുമാരാണ് വെടിവച്ചതെന്ന് വിനോദ് നാട്ടുകാരോട് പറഞ്ഞിരുന്നു. വെടിയൊച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വനപാലകർ ഇവിടെനിന്നും മാറിയിരുന്നു.

വനപാലകരെ ഭയന്ന് വിനോദും ഓടി രക്ഷപ്പെട്ടു. കോളനിയോട് ചേർന്നുള്ള പാറയിൽ തട്ടി വീണ് വിനോദിനും പരിക്കേറ്റിരുന്നു. തുടർന്ന് വീട്ടിലെത്തിയ വിനോദ് ഏറെ വിഷണ്ണനായാണ് കഴിഞ്ഞിരുന്നത്. സംഭവത്തിൽ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിനുകീഴിലെ വെള്ള റെയ്ഞ്ചിന്റെ കീഴിൽ ജോലി നോക്കിയിരുന്ന മഞ്ജുനാഥിനെതിരെ കർണാടക വനംവകുപ്പ് നടപടിയെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (14 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (32 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (58 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends