Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ചവരില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇത്തവണ ഹജ്ജിനു പോകാന്‍ അവസരം

14 MARCH 2018 11:11 AM IST
മലയാളി വാര്‍ത്ത
അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ചവരില്‍ 65 വയസ്സിനു മുകളിലുള്ള 1965 പേരെ ഈവര്‍ഷം കൊണ്ടുപോകാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അവിചാരിതമായി നയം മാറ്റിയതുമൂലം ഹജ്ജ് യാത്രക്ക് കഴിയാതിരുന്ന 19,000 പേരില്‍നിന്ന് വയസ്സ് അടിസ്ഥാനമാക്കി പത്തിലൊന്നു പേരെ കൊണ്ടുപോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.


എന്നാല്‍, 65 വയസ്സുകാരായ അപേക്ഷകരുടെ കവറില്‍ കൂടെ അപേക്ഷിച്ച 65 വയസ്സ് തികയാത്തവരെ കൊണ്ടുപോകില്ല. തങ്ങളോടൊപ്പം അപേക്ഷിച്ച 65 വയസ്സില്‍ താഴെയുള്ളവരെ ഒഴിവാക്കി ഒറ്റക്കു വേണം ഇവര്‍ പോകാന്‍. ഇവര്‍ക്ക് വൈകി അനുവദിച്ച ക്വാട്ടയായതിനാല്‍ മിനയുടെ അതിര്‍ത്തിക്കു പുറത്തായിരിക്കും താമസസൗകര്യം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഈ ഉപാധിയും സുപ്രീംകോടതി ശരിവെച്ചു.

ഉപാധികളോടെ പോകാന്‍ തയ്യാറാകാത്തവരുടെ സീറ്റ് വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഉപാധിപ്രകാരം 65 വയസ്സ് കഴിഞ്ഞ ഭര്‍ത്താവിനൊപ്പം അപേക്ഷിച്ച 65 തികയാത്ത ഭാര്യമാരും 65 കഴിഞ്ഞ് പ്രായത്തിന്റെ അവശതയനുഭവിക്കുന്നവര്‍ക്കൊപ്പം സഹായത്തിനായി പോകുന്ന 65ല്‍ താഴെയുള്ളവരും പുറത്താകും. അവരില്ലാതെ പോകാന്‍ മറ്റുള്ളവര്‍ തയ്യാറായില്ലെങ്കില്‍ വിധിയുടെ ഗുണഫലം ലഭിക്കുകയുമില്ല.

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കൈവശം ബാക്കിവരുന്ന 3677 സീറ്റുകള്‍ വെയ്റ്റിങ് ലിസ്റ്റില്‍ അവശേഷിക്കുന്ന അപേക്ഷകരുടെ എണ്ണത്തിന്റെ അനുപാതത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുമെന്നും ഉത്തരവില്‍ തുടര്‍ന്നു
65 വയസ്സിനു മുകളിലുള്ള അഞ്ചാം വര്‍ഷക്കാര്‍ക്ക് അവസരം നല്‍കിയത് ഈ വര്‍ഷത്തേക്കു മാത്രമാണെന്നും ഭാവിയില്‍ ഇതൊരു കീഴ്‌വഴക്കമായിരിക്കില്ലെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. നിലവിലുണ്ടായിരുന്ന നയം അനുസരിച്ച് അഞ്ചാം തവണ ഹജ്ജിന് അപേക്ഷിച്ച് ഉറപ്പിച്ചിരിക്കുന്നവരെ പരിഗണിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് കമ്മിറ്റിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ നിലപാട് അറിയിക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (15 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (33 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (59 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends