ആർക്കും സംശയം തോന്നാത്ത രീതിയിൽ പ്ലാസ്റ്റിക് കവറിലാക്കി ബസ്സില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് കോടികൾ... പ്രതികളെ കുടുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ...

ഇന്ന് പുലര്‍ച്ചെ എസ്‌ഐയുടെ നേതൃത്വത്തില്‍ കുന്നോത്ത് വെച്ചു നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കര്‍ണ്ണാടകയില്‍ നിന്ന് കണ്ണൂരിലേയ്ക്ക് വരുകയായിരുന്ന 2 ബസ്സുകളില്‍ നിന്നായി രണ്ടു പേരെ പിടികൂടിയത്. ഇരിട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പിസി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണക്കാരെ പിടികൂടിയത്.
പ്ലാസ്റ്റിക് കവറിലാക്കി ബസ്സില്‍ അലക്ഷ്യമായി എറിഞ്ഞ നിലയിലായിരുന്നു പണം. ഇരുവരേയും ഇരിട്ടി സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
കണ്ണൂരിലേയ്ക്ക് വരികയായിരുന്ന പികെ ട്രാവല്‍സ് ബസ്സില്‍ നിന്ന് 49 ലക്ഷം രൂപയുമായി ഉളിക്കല്‍ മാട്ടാറ കാലാങ്കിയിലെ കുളങ്ങര ഹൗസില്‍ സോണി(40), എ വണ്‍ ബസ്സില്‍ നിന്നും 45 ലക്ഷം രൂപയുമായി നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ് ഹൗസില്‍ മുഹമ്മദ് അന്‍ഷാദ് (40) എന്നിവരെയാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha
























