തൃശൂരിൽ മൂന്നാം ക്ലാസ്സുകാരി രക്തം ഒലിപ്പിച്ച് കിടന്നത് ഒരു മണിക്കൂറിലേറെ; വായില്‍ നിന്നും രക്തം വന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ അധ്യാപകരുടെ ക്രൂരത

തൃശൂരിൽ മൂന്നാം ക്ലാസ്സുകാരി ഒരു മണിക്കൂറിൽ കൂടുതൽ രക്തം ഒലിപ്പിച്ച് കിടന്നിട്ടും അധ്യാപകർ ആശുപത്രിയിലെത്തിച്ചില്ല. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്‍റ് ആന്‍റണ്‍ വിദ്യാപീഠം സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇവിടെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കൃഷ്ണനന്ദ എന്ന കുട്ടി മുഖമടിച്ച് വീഴുകയായിരുന്നു. എന്നാൽ അധ്യാപകർ ഒരു മണിക്കൂറിൽ കൂടുതൽ രക്തം ഒലിപ്പിച്ചു കിടന്ന കൃഷ്ണനന്ദയെ ആശുപത്രിയിലെത്തിക്കാതെ കുട്ടിയ്ക്ക് പരുക്കേറ്റ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ചുണ്ട് പൊട്ടി എന്നു മാത്രമാണ് സ്കൂളില്‍ നിന്ന് അറിയിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ വീഴ്ചയില്‍ കുട്ടിയുടെ രണ്ടു പല്ല് ഇളകി വീണു.മോണ അകത്തേക്ക് തള്ളിപോയി. നെഞ്ചുവേദനയും പല്ലുവേദനയും അനുഭവപ്പെടുന്ന കുട്ടി ഇപ്പോള്‍ കിടപ്പിലാണ്. സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ കുട്ടിയ്ക്ക് പരുക്കേറ്റ വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം മാതാപിതാക്കളുടെ പരാതിയില്‍ സ്കൂള്‍ അധികൃതരോട് ഹാജരാകാൻ പീച്ചി പൊലീസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























