Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ദിലീപിന് നല്‍കണം, പ്രത്യേക കോടതി ഉള്‍പ്പെടെ വേണമെന്ന നടിയുടെ ഹര്‍ജി പരിഗണിക്കും

14 MARCH 2018 12:15 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ എട്ടാംപ്രതി ദിലീപിന് നല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനം ഹൈക്കോടതി എടുക്കുമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വിചാരണയുടെ ഭാഗമായി പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് ദിലീപിന് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസിന്റെ വിചാരണ ഈമാസം 28ന് തുടങ്ങും. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. താരത്തിന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണ്. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ദിലീപിന് കൈമാറരുതെന്ന് പൊലീസും പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം വിചാരണ പ്രത്യക കോടതിയില്‍ നടത്തണമെന്ന് ഉള്‍പ്പെടെ നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്രമണത്തിനിരയായ നടി കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. വനിതാ ജഡ്ജി വേണം കേസ് കേള്‍ക്കാന്‍, വിചാരണ രഹസ്യമായി നടത്തണം, അതുപോലെ അതിവേഗവും വേണമെന്നും പ്രത്യേക അഭിഭാഷകന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. നടിക്കായി സര്‍ക്കാര്‍ അഭിഭാഷകനെ നിയമിച്ചതിനാല്‍ അദ്ദേഹം വഴി ഹര്‍ജി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ അഭിഭാഷന്‍ ഉള്ളതിനാല്‍ മറ്റുള്ളവര്‍ വഴി നല്‍കുന്ന ഹര്‍ജി പരിഗണിക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു.

സാധാരണ ഇത്തരം കേസുകളില്‍ രഹസ്യവിചാരണയാണ് നടത്തുന്നത്. കേരളത്തില്‍ മുന്‍ചീഫ് സെക്രട്ടറി നളിനിനെറ്റോയെ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ആദ്യമായി രഹസ്യവിചാരണ നടന്നത്. കോടതി നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതീവരഹസ്യമായായിരിക്കും നടക്കുക. മാധ്യമങ്ങള്‍ക്ക് കോടതിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. റിപ്പോര്‍ട്ട് ചെയ്യുന്നതിനും വിലക്കുണ്ടായിരിക്കും രഹസ്യവിചാരണയ്ക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (15 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (33 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (59 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends