Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷുഹൈബ് കേസിൽ ജഡ്‌ജിയുടെ അതി വൈകാരികതയെ ചോദ്യം ചെയ്‌തു സർക്കാർ അഭിഭാഷകൻ... സി പി എമ്മിന് താൽക്കാലികാശ്വാസം

14 MARCH 2018 03:13 PM IST
മലയാളി വാര്‍ത്ത

ജസ്റ്റിസ് കെമാൽ പാഷയുടെ അതി വൈകാരികത . സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കി സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ഉന്നയിച്ചതും ജസ്റ്റിസ് കെമാൽ പാഷയുടെ അതി വൈകാരികത. സർക്കാരിന്റെ ഭാഗം കേൾക്കാതെ ഉത്തരവിറക്കി എന്നാണ് സർക്കാർ പറഞ്ഞത്.

ജസ്റ്റിസ് കെമാൽ പാഷ പാസാക്കിയ ഉത്തരവിനെ എന്തു വില കൊടുത്തും സ്റ്റേ
ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഷുഹൈബിന്റെ കൊലപാതകം സിബിഐക്ക്വിട്ടാൽ സി പി എമ്മിന്റെ പല പ്രധാന നേതാക്കളും കുടുങ്ങും എന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. കണ്ണൂരിലെ സി പി എം കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ ബിജെപി തീരുമാനിച്ചിരുന്നു. കേന്ദ്ര സർക്കാരുമായി സംസ്ഥാന ബിജെപി നേത്യത്വം ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. സിംഗിൽ ബെഞ്ചിൽ നിന്നും ഉത്തരവുണ്ടായാൽ സി ബി ഐ അന്വേഷണം നടത്താൻ തയ്യാറാണെന്ന് സിബിഐ അറിയിച്ചിരുന്നു. അതനുസരിച്ച് അന്വേഷണം നടത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്റ്റേലഭിച്ചത്.

സമൂഹത്തെ നേർവഴിക്ക് നയിക്കണമെന്ന് ആഗ്രഹിക്കുന്ന ന്യായാധിപനാണ് ജ.
കെമാൽ പാഷ. തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹം കൊലപാതക കേസുകളിൽ വധശിക്ഷ നൽകി റെക്കോർഡിട്ടു. വധശിക്ഷ സാധാരണ ഗതിയിൽ നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പീൽ പോയാൽ ഒഴിവാക്കാൻ സാധിക്കുന്ന ശിക്ഷയുമാണ് ഇത്. എന്നാൽ വധശിക്ഷ ഒഴിവാക്കാൻ കെമാൽ പാഷ തയ്യാറായില്ല.

കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷ നൽകണമെന്നാണ് ജ കെമാൽ പാഷയുടെ നിലപാട്. ശിക്ഷ ലഭിക്കുകയാണെങ്കിൽ കുറ്റകൃത്യം ആവർത്തിക്കാതിരിക്കും. മുൻനിര നേതാക്കൾ സൗഹൃദത്തിൽ തുടരുമ്പോഴും അണികൾ പരസ്പരം വെട്ടി മരിക്കുന്നത് ശരിയല്ലെന്ന് ജ .പാഷ ചൂണ്ടി കാണിച്ചു. ഷുഹൈബിന്റെ വെട്ടേറ്റ ചിത്രം കോടതി മുറിയിൽ അദ്ദേഹം ഉയർത്തി കാണിക്കുകയും ചെയ്തു. ഇതെല്ലാം വൈകാരിക പ്രകടനം എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്.

കാരണം സർക്കാരല്ല ഷുഹൈബിനെ കൊന്നത്. കൊലപാതകികളെ യഥാസമയം പിടികൂടി. എന്നിട്ടും സർക്കാരിനെതിരെ കോടതി ആഞ്ഞടിച്ചു. അത് എന്തിനാണെന്നാണ് സർക്കാർ , ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അടങ്ങിയ ഡിവിഷൻ ബഞ്ചിനോട് ചോദിച്ചത്. ഡിവിഷൻ ബഞ്ച് അക്കാര്യം അംഗീകരിച്ചാണ് സ്റ്റേ നൽകിയത്.

ജസ്റ്റിസ് പാഷ കൈകാര്യം ചെയ്തിരുന്ന ക്രിമിനൽ ബെഞ്ച് സിവിൽ ആക്കി
മാറ്റിയതും വിവാദമായിരുന്നു. എന്നാൽ ബെഞ്ച് മാറ്റം ഒരു സാധാരണ നടപടിക്രമം മാത്രമാണെന്ന് ഹൈക്കോടതി വിശദീകരിച്ചു. എന്നാൽ വളരെ പെട്ടെന്ന് ബെഞ്ച് മാറ്റിയത് ഭൂരൂഹമാണെന്ന് ചില അഭിഭാഷകർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അക്കാര്യങ്ങളൊന്നും ചോദ്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല.

കേസുകൾ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്നാണ് ഹൈക്കോടതിയിലെ അലിഖിത നിയമം. അല്ലാത്തവ ചോദ്യം ചെയ്യപ്പെടുമെന്ന് വിധി പാസാക്കുന്ന ജഡ്ജിമാർക്കറിയാം. ഏതായാലും സർക്കാരിനെ സംബന്ധിച്ചടത്തോളം വലിയ നറുക്കായി മാറി സ്റ്റേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (14 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (32 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (58 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends