Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുഷാര്‍ ഇടഞ്ഞു; ബി.ജെ.പി ഒഴികെയുള്ള എന്‍.ഡി.എ പാര്‍ട്ടികളുടെ യോഗം വിളിക്കും

14 MARCH 2018 01:59 PM IST
മലയാളി വാര്‍ത്ത

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ താന്‍ എം.പി സ്ഥാനം ആവശ്യപ്പെട്ടെന്ന രീതിയില്‍ ചില ബി.ജെ.പി നേതാക്കള്‍ പ്രചരണം നടത്തിയെന്നും ഇത് തന്നെ വ്യക്തിപരമായി അപമാനിക്കാനായിരുന്നെന്നും സംസ്ഥാനത്തെ എന്‍.ഡി.എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപള്ളി. അതിനാല്‍ ബി.ജെ.പിയുമായി തല്‍ക്കാലം സഹകരിക്കില്ല. ബി.ജെ.പി ഒഴികെ എന്‍.ഡി.എയിലുള്ള പാര്‍ട്ടികളുടെ യോഗം വിളിക്കും. രാജ്യസഭാ സീറ്റ് കിട്ടുന്നതിനാണ് ചിലര്‍ തന്റെ പേര് വലിച്ചിഴച്ചത് ഈ സമയത്ത് താന്‍ ഇന്ത്യയില്‍ ഇല്ലായിരുന്നെന്നും തുഷാര്‍ വ്യക്തമാക്കി. ഘടകക്ഷികള്‍ ബി.ജെ.പിയോട് പല ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. അവ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിച്ച ശേഷമേ ബി.ജെ.പിയുമായി സഹകരിക്കൂ എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

14 ബോര്‍ഡ്, കോര്‍പ്പറേഷന്‍ ബോര്‍ഡ് സ്ഥാനമല്ല ഞങ്ങള്‍ക്ക് പ്രധാനം. തന്നെ അപമാനിച്ചത് ആരാണെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണം. അതിന് പരാതി നല്‍കുമെന്നും തുഷാര്‍ പറഞ്ഞു. തനിക്കെതിരെ പ്രചരിച്ച വാര്‍ത്ത മാധ്യമസൃഷ്ടിയല്ല. ഘടകക്ഷികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യം നീണ്ട് പോവുകയാണ്. അത് പറ്റില്ല. എന്‍.ഡി.എയുടെ കേരളത്തിലെ കണ്‍വീനറായ തന്നെ പല കാര്യങ്ങളും അറിയിക്കുന്നില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി. തല്‍ക്കാലം എന്‍.ഡി.എ വിട്ട് പോകില്ല. ഏത് മുന്നണികളുമായും സഹകരിക്കും. മഅ്ദനിയുമായി കൂട്ടുകൂടിയ എല്‍.ഡി.എഫിന് തങ്ങളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും തുഷാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (11 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (29 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (55 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends