കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; റോഷി അഗസ്റ്റിൻ എംഎൽഎ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

കിളിമാനൂർ തട്ടത്തുമലയ്ക്കു സമീപം സമീപം കെ.എസ്.ആര്.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികരായ റോഷി ആഗസ്റ്റിൻ എംഎൽഎ ഉൾപ്പെടെ 5 പേര്‍ക്കു പരിക്കേറ്റു.
പരിക്കേറ്റ തിരുനെല്‍വേലി സ്വദേശി ഷംസുദ്ദീന് (55), തൊടുപുഴ സ്വദേശി ജെയിംസ് ജോസ് (56), നെടുമങ്ങാട് സ്വദേശി അജീഷ് (25), പൂജപ്പുര സ്വദേശി മുഹമ്മദ് (47) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
റോഷി ആഗസ്റ്റിൻ എംഎൽഎ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരത്തേക്കു പോയി.ഇന്നു പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ബസ്സിന്റെ മുന്‍ഭാഗത്തെ സീറ്റിലിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് സാരമല്ല. നിയമസഭയിൽ പങ്കെടുക്കാൻ വരികയായിരുന്നു റോഷി ആഗസ്റ്റിൻ എംഎൽഎ.
https://www.facebook.com/Malayalivartha
























