Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയൽ എസ്റ്റേറ്റിൽ മിടുക്കന്മാർക്കും അപകടം പറ്റാം; പിതാവിനെ ക്രിമിനൽ പുള്ളിയായി ചിത്രീകരിക്കുന്നത് ആക്ഷേപാർഹം

14 MARCH 2018 02:51 PM IST
മലയാളി വാര്‍ത്ത

വൈദീകരുടെ അജണ്ട മറ്റൊന്ന്

സഭയുടെ അംഗം എന്ന നിലയില്‍ വളരെയധികം വേദനിപ്പിക്കുന്ന നടപടികളാണ് ഈ അടുത്തകാലത്ത് വൈദികരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു ഭൂമി കച്ചവടവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമായിട്ടാണ് ആദ്യം ഇത് വന്നത്. സാധാരണ ഗതിയില്‍ നമുക്കറിയാം റിയല്‍ എസ്റ്റേറ്റുകാരൊക്കെ, അവരുമായി ഇടപെടുന്നവരൊക്കെ വളരെയധികം സൂക്ഷിച്ചില്ലെങ്കില്‍ വലിയ അപകടങ്ങളിലേക്ക് പോയി ചാടാറുള്ളതാണ്. അവിടെയെന്തൊക്കെയോ ഒരബദ്ധം പറ്റിയിട്ടുണ്ടാകാം. പക്ഷേ, അത് യോജിച്ച് നിന്നുകൊണ്ട് പരിഹരിക്കേണ്ടതാണ്. വാദിയായി നില്‍ക്കേണ്ട പിതാവിനെ ഇപ്പോള്‍ പ്രതിയാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ഇതിനകത്ത് മറ്റു വൈദികര്‍ക്ക് മറ്റെന്തോ അജണ്ടയുള്ളതുപോലെ എനിക്കു തോന്നുന്നു. കാരണം, കഴിഞ്ഞ 2 ദിവസങ്ങള്‍ക്കു മുമ്പ് മലയാറ്റൂരില്‍ കുത്തേറ്റു മരിച്ച വൈദികന്റെ അനുശോചനത്തിനുവേണ്ടി, അനുസ്മരണത്തിനു വേണ്ടി കൂടിയ യോഗം, ആ യോഗം കഴിഞ്ഞിട്ട് നിവേദനം കൊടുക്കാനാണെന്നു പറഞ്ഞുകൊണ്ട് മാധ്യമങ്ങളെ വിളിച്ച് വഴിയിലൂടെ പ്രകടനം നടത്തുകയും മാത്രമല്ല അന്ന് വൈകുന്നേരം ചാനലില്‍ ലോഹയിട്ട പുരോഹിതര്‍ വന്ന് ആ മരണത്തില്‍ ദുരൂഹതകളാരോപിക്കുകയും പിതാവിനെ അതിനകത്ത് കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ ഇവരുടെ അജണ്ട വേറെയാണെന്നു തോന്നുന്നു. ഇതൊട്ടും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മര്യാദയില്ലാത്ത കാര്യമാണ്. കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.

ദുഃഖവും വെറുപ്പും തോന്നി

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും അവര്‍ പുറകോട്ട് പോകണം. അതൊട്ടും ശരിയല്ല ചാനലില്‍ വന്നിരുന്ന് പറയുന്നത് കേട്ടു, അതൊരു ക്രിസ്തീയ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ മരിച്ചുപോയ അച്ഛന്റെ കുടുംബാംഗങ്ങളും സഭയുമൊക്കെ മറക്കുകയും പൊറുക്കുകയും പ്രതേ്യകിച്ച് വലിയ നൊയമ്പിന്റെ കാലമാണ്. അപ്പോള്‍ ആ നിലയില്‍ സ്റ്റേറ്റ്‌മെന്റുകളൊക്കെ പുറത്തുവന്നു. അതെല്ലാവരും അഭിനന്ദിച്ച കാര്യമാണ്. പക്ഷേ അതിനകത്തുപോലും ദുരൂഹത വന്നു, അവിടെ വച്ച് സംഭവിക്കേണ്ടതല്ല, അവിടെ അങ്ങനെ രക്ഷപ്പെടാനും സാധ്യതയില്ല, അതിനകത്ത് ദുരൂഹതയുണ്ട് എന്നൊക്കെ ഒരു വൈദീകന്‍ വന്നിരുന്ന് വര്‍ത്തമാനം പറയുകയാണ് എന്നുവച്ചാല്‍ അതിനകത്ത് പിതാവിനെന്തോ ബന്ധമുണ്ടെന്നുള്ള നിലയിലൊക്കെയാ സംസാരിച്ചു വന്നത്. എനിക്കത് കേട്ടിട്ട് തന്നെ വലിയ ദുഃഖം തോന്നി. വെറുപ്പും തോന്നി ഇത് കേട്ടിട്ട്. ഒട്ടും അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലാത്തതാണ്. എന്തുമാകാമെന്നുള്ള രീതി നമുക്ക് ഇതൊക്കെ സാധാരണ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അതുമല്ലെങ്കില്‍ വലിയ അധികാരങ്ങളുടെ വലിയ താല്പര്യങ്ങളുള്ള കാര്യങ്ങളിലാണ് ഇത്തരത്തില്‍ പലതരത്തിലുള്ള ആളുകളൊക്കെ വഴിവിട്ട് വര്‍ത്തമാനമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.

ആത്മീയമായ ഒരു പ്രസ്ഥാനത്തിനകത്തുനിന്ന് ആത്മീയത എല്ലാ കാര്യങ്ങളിലും ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഉണ്ടാകേണ്ട ഒരു സ്ഥലത്തുനിന്നും ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നു പറയുന്നതും ന്യായീകരിക്കാനാകില്ല. ആദ്യമൊക്കെ ഞാനോര്‍ത്തു എന്തെങ്കിലും വസ്തു കച്ചവടമുണ്ടായി, അതില്‍ ഇത്തിരി നഷ്ടമുണ്ടായി. എന്ത് നഷ്ടമുണ്ടായി എന്നു പറഞ്ഞാലും നിയമപ്രകാരം അതൊക്കെ നോക്കാനും അതിന്റെ കസ്റ്റോഡിയനായിട്ടുള്ള ആളാണ് സഭയുടെ മേലധ്യക്ഷനായ ആലഞ്ചേരി പിതാവ്. സ്വാഭാവികമായിട്ടും അതിനകത്ത് അതിനുള്ള കമ്മിറ്റിക്കാരും അച്ഛ•ാരും പ്രൊപ്രൈറ്റര്‍മാരുമുണ്ട്. റിയല്‍ എസ്റ്റേറ്റുകാരുമായിട്ടൊക്കെ ബന്ധപ്പെടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ വലിയ മിടുക്ക•ാര്‍ക്കുപോലും വലിയ അപകടങ്ങള്‍ വന്നുപെടാറുണ്ട്. അതിനകത്ത് അങ്ങനെ പറ്റിച്ചാലുള്ള അപകടമായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്. ഇവര്‍ക്കാര്‍ക്കും ആക്ഷേപില്ല. പിതാവ് ഏതെങ്കിലും തരത്തില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടുള്ളതായി ഒരാക്ഷേപവുമില്ല. എന്നാല്‍ പിതാവ് സ്ഥാനത്യാഗം നടത്തണം, പിതാവ് മാറണം ഇതെന്തൊരു ന്യായമാ ഈ പറയുന്നത്? കോടതിയില്‍പോലും ഇദ്ദേഹം വാദിയായി നില്‍ക്കേണ്ടതാണ്. ഇതിപ്പോള്‍ കോടതിയുടെ വിധി അതിനെ ഞാനിപ്പോള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഡിവിഷന്‍ ബെഞ്ചില്‍ അതിനെക്കുറിച്ചുള്ള വാദം നടന്നുകൊണ്ടിരിക്കുകയാണ്. അതുപോലും നമുക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇതിന് ഉത്തരവാദിത്തപ്പെട്ട ഒരാളാണല്ലോ, അധികാരമില്ലാത്ത ഒരാളല്ലല്ലോ ഈ കച്ചവടം നടത്തിയിരിക്കുന്നത്.

അധികാര ദുരുപയോഗം നടത്തിയതിന് ഇതല്ല നടപടി. ഉള്ള അധികാരം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. പക്ഷേ, അതിനകത്ത് വിറ്റ ഭൂമിയുടെ പണം പൂര്‍ണമായും കിട്ടിയിട്ടില്ല. അതിനകത്ത് ഇതുമായി ബന്ധപ്പെട്ട ബ്രോക്കര്‍മാര്‍ അല്ലെങ്കില്‍ വസ്തു കച്ചവടവുമായി ബന്ധപ്പെട്ട ആളുകള്‍ അവരുടെ ഭാഗത്തുനിന്ന് വലിയ ഒരു തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നു സംശയമുണ്ട്. അതൊക്കെ സഭ ഒന്നിച്ചുനിന്നുകൊണ്ട് അത്തരം ആളുകളെ വസൂലാക്കാനുള്ള മാര്‍ഗമാണ് തേടേണ്ടത്. അതല്ലാതെ, അതിന്റെയൊക്കെ പരമോന്നതനായ പിതാവിന്റെ പേരില്‍ ആക്ഷേപമുന്നയിച്ച് ഇതൊരു അവസരമാക്കി. എന്നാല്‍ പിതാവിനെയങ്ങോട്ട് വെളിയിലാക്കാന്‍ഇതൊരു മാര്‍ഗമാക്കാം. അങ്ങനെ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതൊട്ടും ശരിയല്ല. ഇതൊരു വലിയ പ്രസ്ഥാനമാണ്.
ഇവിടെയുള്ള അഞ്ചു വൈദികര്‍ മാത്രമല്ല ഇതിനകത്തുള്ളത്. ഇതിനകത്ത് ബാക്കിയുള്ള ആളുകള്‍ക്ക് സംസാരിക്കാനറിയാന്‍ പാടില്ലാത്തതു കൊണ്ടല്ല, അവരൊക്കെ നല്ല രീതിയില്‍ ഇത് തീര്‍ത്തു പോകട്ടെ എന്നു വിചാരിച്ചാണ് മിണ്ടാതിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും എല്ലായിടത്തും ഒരേ അഭിപ്രായമാണ് എല്ലാവര്‍ക്കും മോശമാണെന്നു പറഞ്ഞിട്ടില്ല.

വൈദീകരല്ല സഭാശക്തി

വൈദികരല്ലല്ലോ സഭാശക്തി എന്നുപറയുന്നത്. കോടിക്കണക്കിനു വിശ്വാസികളല്ലേ?..... വൈദികര്‍ ഒരു കാര്യം നെസിലാക്കണം. അവര്‍ക്ക് സ്ഥാനമാനവും ആദരവുമൊക്കെ കിട്ടുന്നത് അവര്‍ മുകളിലുള്ളവരെ ബഹുമാനിക്കുകയും മാതൃകാപരമായി ജീവിക്കുമ്പോഴുമൊക്കെയാണ്. പിതാവിനെ അവര്‍ അംഗീകരിക്കാതെ പുലഭ്യം പറഞ്ഞ് പ്രകടനം നടത്തിക്കൊണ്ടു പോയാല്‍ ഇവര്‍ക്ക് താഴെയുള്ളവര്‍ ഇവരെ ഇതേ രീതിയിലേ കൈകാര്യം ചെയ്യുകയുള്ളൂ. ഇതേ രീതിയിലേ കാണൂ. അല്ലാതെ എന്ത് മഹത്വമാണുള്ളത്? ലോഹയിട്ടു കഴിയുമ്പോള്‍ അതിനു വലിയൊരു ബഹുമാനം കൊടുക്കുന്നുണ്ട്. അത് വലിയ ആരാധ്യനായ പിതാവിനെതിരെ ഇവര്‍ക്ക് വഴിയിലിറങ്ങി മുദ്രാവാക്യം വിളിക്കാമെങ്കില്‍ ഇവര്‍ക്കെതിരെ ഇവരുടെ ഇടവകകളില്‍ ഇതുതന്നെ സംഭവിക്കും. ഇവരെ ആര് പിന്നെ ബഹുമാനിക്കും? ഇതെക്കെ ഒരു പരസ്പരധാരണയുടെ പേരില്‍ ഒരുമ്യൂച്വല്‍ റെസ്‌പെക്ടിലാണ് ഈ സംവിധാനങ്ങളൊക്കെ പോകുന്നത്. ആ ബഹുമാനം കളഞ്ഞാല്‍ അത് തീര്‍ച്ചയായിട്ടും വലിയ അപകടത്തിലേക്കു തന്നെ പോകും.

പിതാവിനെ ക്രിമിനൽ പുള്ളിയാക്കിയാൽ ആർക്കാ ഗുണം..?

കോടതിയുടെ കാര്യങ്ങളില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. പക്ഷേ രാജാവാണോ എന്നൊക്കെ ചോദിച്ച് അതൊക്കെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന രീതിയിലേക്ക് പോകേണ്ടിയിരുന്നോ എന്നതിനെക്കുറിച്ച് എനിക്ക് സംശയമുണ്ട്. ഭൂമിയെ സംബന്ധിച്ചും സഭയുടെ സ്വത്തുക്കളെയൊക്കെ സംബന്ധിച്ചിടത്തോളം കാനോന്‍ നിയമം തന്നെയാണ് ചര്‍ച്ചിനെ നയിക്കുന്നത്. ആ കാര്യത്തെക്കുറിച്ച് വക്കീല്‍ സൂചിപ്പിച്ചു എന്നു മാത്രമേയുള്ളൂ. കാനോന്‍ നിയമമനുസരിച്ച് തന്നെയാണ് ബിഷപ്പിനുമേല്‍ ഈ അധികാരമൊക്കെ കിട്ടിയിരിക്കുന്നത്. ഇപ്പോള്‍ കുടുംബങ്ങളിലെ കാരണവന്മാർ അവര്‍ക്ക് അധികാരമുണ്ടെങ്കില്‍ ആ അധികാരം അവര്‍ ഉപയോഗിക്കും. ചിലപ്പോള്‍ അബദ്ധങ്ങള്‍ പറ്റാം. തെറ്റുകള്‍ പറ്റാം. അങ്ങനെ തെറ്റുകള്‍ പറ്റിയാല്‍ ഉടനെ അവരെ ക്രിമിനല്‍ കേസുകളിലെ പ്രതികളാക്കുമോ....? അതല്ല, ആ തെറ്റ് തിരുത്താന്‍ എല്ലാവരും ശ്രമിക്കുകയല്ലേ വേണ്ടത്. അതല്ലാതെ ഒരു ക്രിമിനല്‍ പുള്ളിയാക്കി ചിത്രീകരിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. അതൊട്ടും ശരിയല്ല.

പരസ്യമായി വഴിയിലറങ്ങുകയല്ല മാർഗം

അന്നത്തെ യോഗത്തിനു കൂടിയ വൈദികരെല്ലാം അനുശോചനത്തിനു വന്നവരാണ്. അവരോട് പറഞ്ഞത് നമുക്കൊരു നിവേദനം കൊണ്ടുപോയി സഹായമെത്രാനു കൊടുക്കേണ്ടതുണ്ട് അതിനുവേണ്ടി നമുക്ക് നടന്നങ്ങു പോകാം എന്നു പറഞ്ഞതു പിന്നെ ചാനലിലൂടെ പ്രകടനമാക്കി മാറ്റി. അതില്‍ പങ്കെടുത്തവര്‍ എത്രയോ ആളുകള്‍ തന്നെ പറഞ്ഞിരിക്കുന്നു. സീറോ മലബാര്‍ സഭ കേരളത്തിലെ എത്രയോ ശക്തമായ സഭയാണ് ഏതെല്ലാം മേഖലകളില്‍ പരന്നു കിടക്കുന്നതാണ്. എറണാകുളം നഗരത്തില്‍ മാത്രം നില്‍ക്കുന്ന കാര്യമല്ലല്ലോ ഇത്. എറണാകുളം നഗരത്തിലൊക്കെ മറ്റെല്ലാ സഭകളും ഒരുപോലെ കിടക്കുന്ന സ്ഥലമാണ്. ചില പ്രദേശങ്ങളിലൊക്കെ ഈ സീറോ മലബാര്‍ സഭ മാത്രമുള്ള ഏര്യകളുമുണ്ട്.

ഇതിന്റെ വിശദാംശങ്ങള്‍ എനിക്കറിയില്ല എങ്കില്‍പ്പോലും ഞാന്‍ മനസിലാക്കുന്നത് റിയല്‍ എസ്റ്റേറ്റുകാര്‍ സാധാരണ കാണിക്കാറുള്ള തട്ടിപ്പാണിത്. അവര്‍ നേരിട്ടുവാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കേണ്ടതിനുപകരം പിതാവിനെക്കൊണ്ട് നേരിട്ട് അത് കൊടുപ്പിച്ചു. പിതാവിനെപ്പോലെയുള്ള ആളുകളൊക്കെ വിശ്വസിച്ചതാണ് ഒരു പക്ഷേ അവിടെയുള്ള അദ്ദേഹത്തിന്റെ കീഴിലുള്ള വൈദികരും മറ്റും പറയുന്ന കാര്യങ്ങള്‍. പിതാവേ  ഇതിന്റെ അടിയില്‍ ഒപ്പിടാന്‍ പറയുമ്പോള്‍ ഒപ്പിടുക എന്നുള്ളതല്ലാതെ ഇതിന്റെ ഉള്ളുകളിലേക്കും നൂലാമാലകളിലേക്കും പോകുന്നില്ല. ഇത് പണം പ്രതീക്ഷിച്ചതുപോലെ മുഴുവന്‍ വന്നില്ല എന്നറിയുമ്പോഴല്ലേ പ്രശ്‌നം. ഇതിനകത്ത് കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല. അങ്ങനെയുണ്ടെങ്കില്‍ ഇതിനകത്തുള്ള വൈദീകരോ ചുമതലക്കാരായിരുന്നവരോ ഇതിനകത്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ആ രീതിയില്‍ കൈകാര്യം ചെയ്യണം. പരസ്യമായി വഴിയിലിറങ്ങുകയല്ല അതിന്റെ മാര്‍ഗം. സഭയ്ക്കകത്തുവേണം ഇത് കൈകാര്യം ചെയ്യാന്‍. ഏത് കുടുംബത്തിലാണെങ്കിലും അങ്ങനെയല്ലേ ചെയ്യുകയുള്ളൂ. ആ ഒരു സാമാന്യമര്യാദ പോലും പുരോഹിതര്‍ക്കില്ലാതെ പോയത് എന്തടിസ്ഥാനത്തിലാണ്. എത്രയോ അഭിപ്രായ വ്യത്യാസങ്ങളുള്ള കുടുംബങ്ങളില്‍പോലും അവര്‍ നാട്ടുകാരെ പ്രശ്‌നം അറിയിക്കാതിരിക്കാനേ നോക്കുകയുള്ളൂ. അവര്‍ക്കു അതുപോലുമില്ലാതെ ഈ പുരോഹിതന്‍ പ്രതേ്യകിച്ച് നോമ്പുകാലത്ത് കടമയുടെയും ത്യാഗത്തിന്റെയുമൊക്കെ പെരുന്നാളാണിത്. ആ സമയത്ത് ഇതൊക്കെ ചെയ്യുകയെന്നു പറഞ്ഞാല്‍ഇതോടുകൂടി വിശ്വാസികള്‍ക്കുപോലും ഇവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വരും. ഇവരുടെയൊക്കെ നേതൃത്വത്തെ അതുണ്ടാകാതിരിക്കാനാണ് തങ്ങളെപ്പോലെയുള്ള ആളുകള്‍ സംസാരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (15 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (33 minutes ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (59 minutes ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (1 hour ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (1 hour ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (3 hours ago)

Malayali Vartha Recommends