ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : സ്ഥലവാസികളിൽ ഭീതിപടർത്തി ടാങ്കര്‍ ലോറിയിൽ നിന്നും ഇന്ധനം ചോരുന്നു ; സമീപത്തെ വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിച്ച് അധികൃതർ

കരിയിലക്കുളങ്ങറയില് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നു ഇന്ധം ചോരുന്നു. ടാങ്കറില്‍നിന്നു ഡീസലും പെട്രോളുമാണ് ചോരുന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.
ഐഒസി ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി ഇന്ധനം സമീപത്തെ പന്പിലേക്ക് മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്നു ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും വഴിതിരിച്ചുവിട്ടു. സമീപത്തെ വീടുകളില്‍നിന്നും ആളുകളെയും ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha
























