വര്‍ക്കലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ സംരക്ഷിക്കും ; ഫയലുകള്‍ പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ആവശ്യപ്പെട്ടതായി മന്ത്രി ഇ ചന്ദ്രശേഖരന്‍

സബ് കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്കു പതിച്ചു കൊടുത്തു എന്ന് പറയുന്ന വര്‍ക്കല അയിരൂരിലെ വിവാദ ഭൂമി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പരാതിയിന്മേല്‍ ഫയലുകള്‍ പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ആവശ്യപ്പെട്ടുവെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. വി.ജോയിയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
രാഷ്ട്രീയ - സാമ്ബത്തിക താല്‍പര്യങ്ങള്‍ സബ്കളക്ടറുടെ നടപടിക്കു പിന്നിലുണ്ടെന്ന് ജോയി ആരോപിച്ചു. അനധികൃതമായി സ്വകാര്യവ്യക്തി കൈവശം വച്ച 27 സെന്റ് ഭൂസംരക്ഷണ നിയമപ്രകാരം തഹസീല്‍ദാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരേ സ്വകാര്യ വ്യക്തി സര്‍ക്കാരിലും ഹൈക്കോടതിയിലും അപ്പീല്‍ നല്‍കി.
അവരുടെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം സബ് കളക്ടര്‍ തഹസില്‍ദാരുടെ ഉത്തരവ് റദ്ദാക്കി. വാദിയുടെ ഭാഗം മാത്രം കേട്ട് അപേക്ഷ തീര്‍പ്പാക്കിയെന്ന ആക്ഷേപമാണ് ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha