വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ വലഞ്ഞ് വടക്കനാട് ഗ്രാമം ; ഗ്രാമ സംരക്ഷണ സമിതിയുടെ സമരത്തില്‍ പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

വന്യമൃഗ ആക്രമണങ്ങളില്‍നിന്നും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലയിലെ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ നടത്തുന്ന സമരത്തില്‍ ഹരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്. ഏതു സമയത്തും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാവുന്ന ആപത്കരമായ സ്ഥിതിവിശേഷമാണുള്ളതെന്നും, ജീവിതം മുന്നോട്ട് കൊണ്ടു പോകാനാകാതെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് പുറമെ വനംവകുപ്പ് മന്ത്രി കെ രാജുവിനും, റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും സുധീരന്‍ കത്തയച്ചിട്ടുണ്ട്.
കത്തിന്റെ പൂര്‍ണ്ണരൂപം-
പ്രിയപ്പെട്ട മുഖ്യമന്ത്രി,
വന്യമൃഗ ആക്രമണങ്ങളില്‍നിന്നും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലയിലെ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ സമരത്തിലാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഗ്രാമ സംരക്ഷണ സമിതി പ്രതിനിധികള്‍ അനുഷ്ഠിച്ചു വരുന്ന നിരാഹാര സമരം തുടരുകയാണ്. ഇന്നലെ ഞാന്‍ അവരെ നേരിട്ട് കണ്ടിരുന്നു. അവര്‍ ഉന്നയിക്കപ്പെടുന്ന ന്യായമായ ആവശ്യങ്ങള്‍ അതീവ ഗൗരവത്തോടെ തന്നെ പരിഗണിച്ച് അടിയന്തര പരിഹാരം ഉണ്ടാക്കേണ്ടതാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
സുല്‍ത്താന്‍ബത്തേരിയിലെ വന്യമൃഗസങ്കേതത്താല്‍ ചുറ്റപ്പെട്ട വടക്കനാട് പ്രദേശത്തെ ജനങ്ങള്‍ കാലങ്ങളായി അനുഭവിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങള്‍ ഇപ്പോള്‍ അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയാണ്. ജനങ്ങളുടെ ജീവനോപാധിയായ കൃഷി മുന്നോട്ടു പോകാനാവാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിളകളും വളര്‍ത്തുമൃഗങ്ങളും മനുഷ്യജീവനും കടുത്ത ഭീഷണിയിലാണ്. അടുത്തിടെ ആദിവാസികള്‍ ഉള്‍പ്പെടെ മനുഷ്യജീവനുകള്‍ വന്യമൃഗ ആക്രമണങ്ങളില്‍ നഷ്ടപ്പെട്ടു. ഏതു സമയത്തും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാവുന്ന ആപത്കരമായ സ്ഥിതിവിശേഷമാണുള്ളത്. ജീവിതം മുന്നോട്ട് കൊണ്ടു പോകാനാകാതെ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. വലിയൊരു സാമൂഹ്യസാമ്ബത്തികജീവിത പ്രശ്നമായി ഇത് മാറിയിരിക്കുകയാണ്.
ജീവിതം വഴിമുട്ടിയ ജനങ്ങളാണ് നിലനില്‍പ്പിന് വേണ്ടി സമരം ചെയ്യാന്‍ നിര്‍ബന്ധിതരായത്. എത്രയും വേഗത്തില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നടത്തിവരുന്ന സമരത്തിന് രമ്യമായ പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗ്രാമ സംരക്ഷണ സമിതിയുടെ നിവേദനം സര്‍ക്കാരിന്റെ പരിഗണയ്ക്കും അടിയന്തര നടപടിക്കുമായി ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്, സുധീരന്‍ കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha