മാര്‍പാപ്പക്ക് മദ്യം ആകാമെങ്കില്‍ എന്തുകൊണ്ട് പത്രോസിനായിക്കൂടാ? ; കത്തോലിക്ക സഭയുടെ മദ്യവിരുദ്ധ സമരത്തെ പരിഹസിച്ച് എന്‍.എസ് മാധവൻ

കത്തോലിക്ക സഭയുടെ മദ്യവിരുദ്ധ സമരത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമന് മദ്യം സേവിക്കാമെങ്കില്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പത്രോസിനായിക്കൂടാ എന്നാണ് എന്‍.എസ് മാധവന്‍റെ ചോദ്യം. ബിയര്‍ ഗാളാസ് കയ്യിലേന്തി നില്‍ക്കുന്ന മാര്‍പാപ്പ ബെനഡിക്‌ട് പതിനാറാമന്‍റെ ചിത്രസഹിതമാണ് എന്‍.എസ് മാധവന്‍റെ ട്വീറ്റ്.
2017 ഏപ്രില്‍ 17ന് ബെനഡിക്‌ട് പതിനാറാമന്റെ 90ാം പിറന്നാളാഘോഷ വേളയില്‍ അദ്ദേഹം ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍ പല മാധ്യമങ്ങളിലും വന്നിരുന്നു. അടച്ച ബാറുകള്‍ തുറക്കാനുള്ള ഇടതുസര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ കെ.സി.ബി.സി ജനകീയ കണ്‍വെന്‍ഷന്‍ നടത്താനിരിക്കുകയാണ്. മാത്രമല്ല, ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ കണ്ടോളാം എന്ന വെല്ലുവിളിയും ഉയര്‍ത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എന്‍.എസ് മാധവന്‍റെ ട്വീറ്റ്.
https://www.facebook.com/Malayalivartha