ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി, വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും

ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആയുധപരിശീലനത്തിനെതിരെ നിയമനിര്‍മ്മാണം കൊണ്ട് വരുമെന്ന് അദ്ദേഹം സഭയെ അറിയിച്ചു. ആയുധ പരിശീലനം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവരെ ഒറ്റ് കൊടുക്കുന്ന പോലീസിന്റെ നടപടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഇതിനായി ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പലക്ഷേത്രങ്ങളിലും ആര്‍എസ്എസ് നേതൃത്വത്തില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടെ ആയുധപരിശീലനം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha