ബ്ലാസ്റ്റേഴ്സ് തീരുമാനം മയപ്പെടുത്തി; ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കൊച്ചിക്ക് വീണ്ടും സാധ്യത, അന്തിമതീരുമാനം സര്‍ക്കാര്‍ എടുക്കും

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം എവിടെ നടത്തണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വേണോ, അതോ കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വേണോ ഏകദിനം എന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനം ആയില്ല. പകരം രണ്ട് സ്റ്റേഡിയങ്ങളിലും ക്രിക്കറ്റും ഫുട്‌ബോളും വേണമെന്ന നിലപാടാണ് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിട്ടി (ജി.സി.ഡി.എ) തീരുമാനിച്ചത്. ഇതിനായി അവര്‍ വിദഗ്ധസമിതിയെ നിയോഗിക്കും. അതിനനുസരിച്ചായിരിക്കും തീരുമാനം. എന്നാല്‍ ഏകദിന വേദി സംബന്ധിച്ച അന്തിമതീരുമാനം സര്‍ക്കാരിന്റേതാണെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ വ്യക്തമാക്കി. വിദഗ്ധസമിതി റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൊച്ചിയില്‍ ഫുട്‌ബോള്‍ മാത്രം മതിയോ, ക്രിക്കറ്റ് മാത്രം മതിയോ എന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ), കേരളാ ഫുഡ്‌ബോള്‍ അസോസിയേഷനും ജി.സി.ഡി.എയും ബ്ലാസ്റ്റേഴ്‌സ് അധികൃതരും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം ഉരുത്തിരിഞ്ഞത്. കൊച്ചിയിലെ അന്താരാഷ്ട്രനിലവാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ് ഇളക്കി ക്രിക്കറ്റ് നടത്തേണ്ടെന്നാണ് സര്‍ക്കാരും ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറും നിര്‍ദ്ദേശിച്ചത്. എന്നാല്‍ നവംബറിലാണ് ഏകദിനം അത് കഴിഞ്ഞ് 22 ദിവസം കിട്ടിയാല്‍ ഫുട്‌ബോളിനുള്ള ടര്‍ഫ് ഉണ്ടാക്കിയെടുക്കാമെന്ന് ബ്ലാസ്റ്റേഴ്‌സ് ടീമുമായി ബന്ധപ്പെട്ട സഞ്ജിത്ത് അറിയിച്ചതോടെയാണ് കൊച്ചിയില്‍ ഏകദിനം ആകാമെന്ന തീരുമാനം ഉണ്ടായത്. അതേസമയം കൊച്ചിയില്‍ തന്നെ ഏകദിനം നടത്തണമെന്ന വാശി തങ്ങള്‍ക്കില്ലെന്ന് കെ.സി.എ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ക്രിക്കറ്റും കൊച്ചിയില്‍ ക്രിക്കറ്റും എന്ന നിലപാട് ശരിയല്ലെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ അറിയിച്ചു. രണ്ട് സ്റ്റേഡിയത്തിലും രണ്ട് മല്‍സരങ്ങളും നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ഇത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ കഴിവില്ലാത്തതിനാലാണ് വിദഗ്ധസമിതിയെ നിയോഗിച്ചത്. അവര്‍ താസമിക്കാതെ റിപ്പോര്‍ട്ട് നല്‍കും. ഫുട്‌ബോള്‍ മാത്രം കലൂര്‍ സ്‌റ്റേഡിയത്തില്‍ മതിയെന്ന് അവര്‍ പറയുകയാണെങ്കില്‍ അത് അംഗീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha