അമൃത കോളേജ് ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴു; പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് മർദ്ദനം

കരുനാഗപ്പിള്ളി അമൃത എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു. പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ ഉപരോധിച്ചു.
മെൻസ് ഹോസ്റ്റലിലെ രാത്രി ഭക്ഷത്തിലാണ് പുഴുക്കളെ കണ്ടത്. സംഭവം വാർഡനെ അറിയിച്ചെങ്കിലും ഒത്തുതീർക്കാനാണ് ശ്രമിച്ചത്. തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ കോളേജ് അധികൃതർ പോലീസിനെ വിളിക്കുകയായിരുന്നു. കോളേജിലെത്തിയ പോലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചു. എന്നാൽ ആരെയും മർദ്ദിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾ പ്രകോപനപരമായി പെരുമാറിയത് കൊണ്ടാണ് ഇടപെട്ടതെന്നും പോലീസ് അറിയിച്ചു.
മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് അമൃത അമൃത കോളേജ് ഹോസ്റ്റലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തുന്നത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് അധികൃധർ ഉറപ്പ് നൽകിയതാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ പ്രശനം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോളേജ് മാനേജ്‌മന്റ്.
https://www.facebook.com/Malayalivartha