മാറു തുറക്കല്‍ സമരവുമായി രംഗത്തെത്തിയ യുവതികള്‍ക്കെതിരെ ആഞ്ഞടിച്ച് രശ്മിയും പശുപാലും

കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകന്റെ വത്തക്ക പ്രയോഗത്തിനെതിരെ ശക്തമായ പ്രതിഷേധമമാണ് ഉയര്‍ന്നത്. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് പലയുവതികളും മാറു തുറക്കല്‍ സമരവുമായി രംഗത്തെത്തി. ഇതിനെ അനുകൂലിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയ രശ്മി നായര്‍ ഈ യുവതികളെ കളിയാക്കിക്കൊണ്ട് വീണ്ടും രംഗത്തെത്തി. ഇതിന് പ്രധാന കാരണം അവര്‍ പൂര്‍ണമായി മാറു കാണിക്കാത്തതാണ്. ഇതിനെതിരെ രശ്മീനായരും രാഹുല്‍ പശുപാലും രംഗത്തെത്തിയിരിക്കുകയാണ്.
രാഹുല്‍ പശുപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് (രശ്മി നായര്‍ ഷെയര്‍ ചെയ്തത്)
രണ്ടു ദിവസമായി എന്തോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുള്ള സമരം ആണെന്ന് കേള്‍ക്കുന്നു അതിനോടുള്ള യോജിപ്പും വിയോജിപ്പും ഒന്നും അല്ല ഞാന്‍ ഇതുവരെ നോക്കിയിട്ട് അങ്ങനെ ഒരു ചിത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടെണ്ണം കണ്ടത് തലയില്ലാത്ത മുലകള്‍ വേറെ ഒരെണ്ണം ബ്രാ ഇട്ട ശേഷം ഇടതു വശം മൊബൈല്‍ കൊണ്ടും വലതു വശം മറ്റൊരു ചിത്രം കൊണ്ട് കവര്‍ ചെയ്ത ഒരു ചിത്രം. ഒരു ടോപ്‌ലെസ് ഫോട്ടോയ്ക്ക് പോലും പേടിക്കുന്ന നിങ്ങള്‍ എന്ത് മാങ്ങതൊലി ആണ് പറയുന്നത്. അല്ല ചങ്ങായീ അവനവനെ കൊണ്ട് ഒക്കുന്ന പണി എടുത്താല്‍ പോരേ വയ്യാത്ത പട്ടി കയ്യാല കയറാന്‍ പോകുന്നത് എന്തിനാണ്.
രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ചിലത് പറയേണ്ടതുണ്ട് , നാളെ ആരെങ്കിലും എനിക്ക് ആഹാരത്തില്‍ ഉപ്പു വേണ്ട എന്ന് പറഞ്ഞാല്‍ ഉപ്പുസത്യാഗ്രഹം നടന്ന നാടാണ് എന്ന് ഈ മരപ്പാഴുകള്‍ പറയുമോ എന്നാണ് എന്റെ സംശയം. നീയൊക്കെ പറയുന്ന മണ്ടത്തരം പോലെ മാറ് മറയ്ക്കല്‍ സമരം സ്ത്രീകള്‍ നഗ്‌നത മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം ഒന്നും ആയിരുന്നില്ല. അത് ജാതീയമായ ഒരു പോരാട്ടം ആയിരുന്നു. ജാതീയ അധികാര ചിഹ്നമായ റൌക്ക ധരിക്കാന്‍ സവര്‍ണ്ണ സ്ത്രീകള്‍ക്ക് മാത്രം ഉണ്ടായിരുന്ന അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് നാടാര്‍ സമുദായത്തിലെ സ്ത്രീകള്‍ 1822മുതല്‍ നടത്തിയ തുടര്‍ച്ചയായ പോരാട്ടങ്ങളെ ആണ് ചാന്നാര്‍ ലഹള എന്ന് ചരിത്രം രേഖപ്പെടുത്തുന്നത്. (നാടാര്‍ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാര്‍). മതപരിവര്‍ത്തനം നടത്തി ക്രിസ്തുമതം സ്വീകരിച്ച നാടാര്‍ സ്ത്രീകളെ മിഷനറിമാര്‍ റൌക്ക ധരിപ്പിക്കുകയും അത്തരത്തില്‍ റൌക്ക ധരിച്ച സ്ത്രീകളുടെ മേല്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ നടത്തിയ ആക്രമണ പരമ്പരയും അവയുടെ മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ചെറുത്തുനില്‍പ്പുകളും ആണ് ചാന്നാര്‍ ലഹള. 1859 ജൂല. 26ന് ഉത്രം തിരുനാള്‍ പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം'ചാന്നാര്‍ സ്ത്രീകള്‍ക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിക്കുന്നതിനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഇതിനാല്‍ അനുവദിച്ചിരിക്കുന്നു. എന്നാല്‍ അവര്‍ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാന്‍ പാടില്ലാത്തതാകുന്നു.' ജാതീയമായ പോരാട്ടങ്ങളെ സവര്‍ണ്ണ ഹിന്ദുക്കളുടെ അശ്ലീലങ്ങളെ അത്തരത്തില്‍ തന്നെ ആവര്‍ത്തിച്ചു പറയേണ്ടതുണ്ട് അല്ലെങ്കില്‍ അത് ചരിത്രത്തോടും ആ ചരിത്രം ചവിട്ടി മെതിച്ച മനുഷ്യരോടും ചെയ്യുന്ന ക്രൂരതയാവും.
https://www.facebook.com/Malayalivartha