വളാഞ്ചേരി ഫെഡറല്‍ ബാങ്ക് ശാഖയില്‍ സ്വര്‍ണാഭരണങ്ങളെന്ന് പറഞ്ഞ് പണയം വച്ചത് മുക്കുപണ്ടം: പണം തട്ടിയ സത്രീ പിടിയില്‍

സ്വര്‍ണാഭരണങ്ങളെന്ന് പറഞ്ഞ് ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ തൃശ്ശൂര്‍ മണ്ണൂത്തി സ്വദേശി സുബൈദ എന്ന സത്രീ പിടിയിലായി. വളാഞ്ചേരി ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ഇവർ മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയത്. കഴിഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയായിരുന്നു സംഭവം നടന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കാൻ അപ്രൈസര്‍ ബാങ്കില്‍ ഇല്ലാത്ത ദിവസം നോക്കിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്.പിറ്റെ ദിവസം അപ്രൈസര്‍ എത്തി പരിശോധിച്ചതില്‍ മുക്കുപണ്ടമെന്ന് കണ്ടെത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇവര്‍ വളാഞ്ചേരിയില്‍ നിന്നും താമസം മാറിപോയിരുന്നു.മൊബൈല്‍ഫോണും സ്വിച്ചിഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.
മതം മാറി സുബിദയെന്ന പേര് സ്വീകരിച്ച് രാജേഷ് എന്നയാളെ വിവാഹം കഴിച്ച് മണ്ണൂത്തിയില്‍ കഴിയുകയായിരുന്നു സുബൈദ. തട്ടിപ്പിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ചോദ്യം ചെയ്യലില്‍ മറ്റ് ചില പണമിടപാടുസ്ഥാപനങ്ങളിലും വ്യാജസ്വര്‍ണ്ണം പണയം വച്ച് പണം തട്ടിയിട്ടുണ്ടെന്ന് സുബൈദ പറഞ്ഞു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുബൈദയെ തൃശ്ശൂര്‍ മണ്ണൂത്തിയില്‍ വച്ച് വളാഞ്ചേരി പൊലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha