കര്‍ദ്ദിനാളിനെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലേക്ക്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. സഭാവിശ്വാസിയായ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ ആണ് ഹര്‍ജി നല്‍കിയത്. അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണം. ക്രൈസ്തവരായ ജഡ്ജിമാര്‍ ഹര്‍ജി പരിഗണിക്കരുതെന്നുമാണ് ആവശ്യം. കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് നാളെ ആവശ്യപ്പെടും. കേസില്‍ കപില്‍ സിബല്‍ ഹാജരായേക്കും.
https://www.facebook.com/Malayalivartha