ലോക ജലദിനത്തില്‍ തടാക സംരക്ഷണത്തിനായി തടാക നടുവില്‍ 'പൊതുജന'ത്തിന്റെ ഉപവാസം

ശാസ്താംകോട്ട ശുദ്ധജല തടാകം സമീപ കാലത്തായി പല സ്രോതസുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതുകൊണ്ടും പരിസരവാസികള്‍ കാലാകാലങ്ങളായി കായല്‍ കൈയ്യേറുന്നതുകൊണ്ടും തടാകത്തിലും പരിസരത്തും വൃഷ്ടി പ്രദേശങ്ങളിലുമുള്ള അനധികൃത ഖനനം, മണലൂറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മൂലം തടാകത്തിലെ ജലം മലീമസമായിരിക്കുകയാണ്.
അതിനൊരു ശാശ്വത പരിഹാരം കാണാനായി ലോക ജലദിനമായ ഇന്ന് ശാസ്താം കോട്ട ശുദ്ധ ജല തടാകം സംരക്ഷിക്കുക, തടാക പരിസര പ്രദേശങ്ങളിലേയും ടൗണിലേയും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി പൊതുജന താത്പര്യാര്‍ത്ഥമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് പൊതുജനം എന്ന വിളിപ്പേര് സ്വന്തമാക്കിയ സാമൂഹ്യ പ്രവര്‍ത്തകനും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡ് ഉപവസിക്കുന്നു. തടാക സംരക്ഷണത്തിനായി നാളിതുവരെ ചെലവഴിച്ച കേന്ദ്ര സംസ്ഥാന ഫണ്ടുകളുടെ വിനിയോഗം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുക എന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.
നാടോടി പെര്‍ഫോമിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അനില്‍വി നാഗേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകന്‍ പി.കെ അനില്‍, ചലച്ചിത്ര സംവിധായകന്‍ ജയേഷ് മൈനാഗപ്പള്ളി, ചിത്രകാരന്‍ പിഎസ് ബാനര്‍ജി സിനിമാ പിന്നണി ഗായകന്‍ സുനില്‍ മത്തായി, ഡോ കിഷോര്‍ തലവനാട്ട്, നാസര്‍ സഫയര്‍ , ശാസ്താംകോട്ട ഭാസ്, സജി മാളിയേക്കല്‍ , നാടോടി പെര്‍ഫോമിംഗ് ഗ്രൂപ്പ് ഡയറക്ടര്‍ പ്രകാശ് കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha