ഭൂമി കൈമാറ്റം; സബ്കളക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടിയെക്കുറിച്ചുള്ള ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ റവന്യൂവകുപ്പിന് അതൃപ്തി

തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യർ വർക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തില്‍ നടപടിയെക്കുറിച്ചുള്ള ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ റവന്യൂവകുപ്പിന് അതൃപ്തി. റിപ്പോര്‍ട്ട് സബ്കലക്ടര്‍ ദിവ്യ എസ് അയ്യരെ സംരക്ഷിക്കുന്നതെന്ന് റവന്യൂവകുപ്പ് കുറ്റപ്പെടുത്തി.
ഭൂമി ഇടപാട് കളക്ടര്‍ ഗൗരവമായെടുത്തില്ലെന്നും തുടര്‍നടപടി എടുക്കണമെന്നും റവന്യുവകുപ്പ് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ലാന്റ് റവന്യൂ കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് നല്‍കാതിരുന്നതില്‍ റവന്യൂമന്ത്രി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വര്‍ക്കല അയിരൂര്‍ വില്ലേജില്‍ റോഡ് പുറമ്ബോക്കാണെന്ന് കണ്ടെത്തി തഹസീല്‍ദാര്‍ ഏറ്റെടുത്ത 27 സെന്റ് ഭൂമിയാണ് സബ്കളക്ടര്‍ സ്വകാര്യവ്യക്തിക്ക് തിരിച്ച് നല്‍കിയത്.
ദിവ്യ എസ് അയ്യരുടെ നടപടി ഭര്‍ത്താവും എംഎല്‍എയുമായ കെഎസ് ശബരിനാഥന്റ താല്‍പര്യപ്രകാരമാണെന്നാണ് ആരോപണം. വര്‍ക്കല എംഎല്‍എ വി ജോയിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യുമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha