സർക്കാർ സ്കൂൾ പൂട്ടണമെന്ന പിടിവാശിയിൽ വിദ്യാഭ്യാസമില്ലാതെ വഴിയാധാരമാകുന്നത് 15 ലക്ഷം കുട്ടികൾ; തൊഴിൽ രഹിതരാകുന്നത് ഒന്നര ലക്ഷം അധ്യാപകർ...

എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം മൗലികാവകാശമാണെന്ന് നിയമമുള്ള സംസ്ഥാനത്ത് 15 ലക്ഷം കുട്ടികൾ വിദ്യാഭ്യാസമില്ലാതെ വഴിയാധാരമാകും. ഒന്നര ലക്ഷം അധ്യാപകരും തൊഴിൽ രഹിതരാകും. കേരളത്തിൽ 5000 സ്കൂളുകൾ പൂട്ടുന്നതോടെയാണ് ഇത്തരമൊരു അവസ്ഥ സംജാതമാകുന്നത്. എന്നാൽ സർക്കാർ സ്കൂൾ പൂട്ടണമെന്ന പിടിവാശിയിലാണ്.
1585 അനംഗീകൃത സ്കൂളുകൾ പൂട്ടാൻ സർക്കാർ നോട്ടീസ് നൽകിയെന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. ദേശീയ വിദ്യാഭ്യാസവകാശ നിയമത്തിന്റെ വെളിച്ചത്തിൽ അനംഗീകൃത സ്കൂളുകൾ പ്രവർത്തിക്കണമെങ്കിൽ സർക്കാർ അംഗീകാരം വേണമെന്നാണ് ചട്ടമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കേരളത്തിൽ പ്രവർത്തിക്കുന്ന അനംഗീകൃത സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യം പോലുമില്ലെന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. .ചിലർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യു ഡി എഫ് സർക്കാരിന്റെ കാലത്ത് അനംഗീകൃത സ്കൂളുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ യു ഡി എഫ് സർക്കാർ സ്കൂൾ പൂട്ടാൻ സമ്മതിച്ചില്ല. ഒരു നിശ്ചിത നിലവാരം പുലർത്തുന്ന സ്കൂളുകൾക്കൊക്കെ അംഗീകാരം നൽകി. ഇതിൽ സർക്കാർ സ്കൂളുകൾക്ക് സമീപമുള്ള സ്കൂളുകളും ഉണ്ടായിരുന്നു. പതിനായിരകണക്കിന് സ്കൂളുകളാണ് ഇത്തരത്തിൽ അംഗീകാരം നേടിയത്. ഇതിന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും ഉമ്മൻ ചാണ്ടിയും കേട്ട ആരോപണത്തിന് കൈയും കണക്കുമില്ല. കോടികളാണ് ഇവർ ഇതിന്റെ പേരിൽ പിരിച്ചെടുത്തത് എന്ന് ആരോപണം ഉയർന്നു. എന്നാൽ അന്നത്തെ ഭരണാധികാരികൾ അത് വകവച്ചില്ല. അതംഗീകൃത സ്കൂളുകൾക്ക് അംഗീകാരം നൽകിയതിൽ അഴിമതി നടന്നിട്ടില്ലെന്ന് പൂർണമായും പറയാൻ കഴിയില്ല. ചില മത താത്പര്യങ്ങളും ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.
സ്കൂളുകൾ അടച്ചു പൂട്ടുന്നത് ശരിയായ പ്രവണതയല്ല. അംഗീകാരമില്ലാത്ത സ്കൂളുകൾ അംഗീകാരം നേടിയെടുക്കുകയാണ് വേണ്ടത്. അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. എന്നാൽ ഇടതു സർക്കാരിന് സ്കൂളിന് അംഗീതരം നൽകുന്ന കാര്യത്തിൽ താത്പര്യമില്ല. അവർ പൊതുവിദ്യാലയങ്ങളിൽ ചേരാനാണ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പകുതിയും തീരെ മോശപ്പെട്ട അവസ്ഥയിലാണ്. പല സ്കൂളുകൾക്കും അടിസ്ഥാന സൗകര്യങ്ങളുണ്ട്. പ്രഗല്ഭരായ അധ്യാപകരുമുണ്ട്. എന്നാൽ ഇവർക്ക് പഠിപ്പിക്കാൻ താത്പര്യമില്ല.
സ്കൂൾ പൂട്ടുന്നതോടെ വഴിയാധാരമാകാൻ പോകുന്നത് അധ്യാപകരാണ്. ആയിരകണക്കിന് അധ്യാപരുടെ തൊഴിൽ നഷ്ടമാകും. അവർക്ക് പകരം ജോലി നൽകാൻ സർക്കാരിന് കഴിയില്ല. എന്നാൽ ഇത്തരം കാര്യങ്ങളിൽ സർക്കാർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുകയില്ല. അത് സ്വീകരിക്കേണ്ട കാര്യം സർക്കാരിനില്ല. അധ്യാപക വൃത്തിയിലാണ് ഏറ്റവുമധികം തൊഴിൽ രഹിതരുള്ളത്. എ യ്ഡഡ് സ്കൂളുകളിൽ ജോലി കിട്ടണമെങ്കിൽ ലക്ഷങ്ങൾ കോഴ നൽകണം. സാധാരണ കുടുംബങ്ങളിൽ ജനിക്കുന്നവർക്ക് ലക്ഷങ്ങൾ കോഴ നൽകാൻ കഴിഞ്ഞെന്ന് വരില്ല.
https://www.facebook.com/Malayalivartha