മരണത്തിലേയ്ക്കടുക്കുന്ന നിമിഷം; ചാത്തന്നൂര്‍ അപകടത്തില്‍ മരിച്ച കുടുംബത്തിന്റെ ഒന്നിച്ചുള്ള അവസാന യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്...

ചാത്തന്നൂരില്‍ മാതാപിതാക്കളും മക്കളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് അച്ഛനും അമ്മയും മൂത്ത കുട്ടിയും മരിച്ച വാര്‍ത്ത കേരളത്തെ അക്ഷരാർത്ഥത്തിൽ കണ്ണീരണിയിച്ച ദുരന്ത വാർത്ത തന്നെയായിരുന്നു. പിറന്ന നാട്ടിലെ ഉത്സവം കൂടാനും പ്രിയപെട്ടവരെ കാണാനുമായി ഗൾഫിൽ നിന്ന് ഷിബു എത്തിയ അന്നേ ദിവസം തന്നെയായിരുന്നു വിധി ക്രൂരത കാണിച്ചത്. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം സമ്മാന പൊതിയുമായി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെ പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടി. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
അച്ഛനും അമ്മയും ചേട്ടനും അപകടത്തില്‍ മരിച്ചതോടെ ആദിഷ് അക്ഷരാര്‍ത്ഥത്തില്‍ തനിച്ചായി. സ്‌കൂട്ടറില്‍ നിന്നു ഷിബുവും സിജിയും വലതുവശത്തേയ്ക്കു വീണപ്പോള്‍ ആദിഷ് ഇടതു വശത്തേയ്ക്ക് തെറിച്ചു വീണു. പാഞ്ഞു വന്ന കെഎസ്ആര്‍ടിസി ഇവരുടെ ശരീരത്തിലുടെ കയറിയിറങ്ങുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഇളയ മകന്‍ ആദിഷിന്റെ വാവിട്ടുള്ള നിലവിളിയുടെ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു.
അപകടത്തിനു തൊട്ടു മുമ്പ് അമ്മയും അച്ഛനും മക്കളും ഒരുമിച്ചുള്ള യാത്രയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് എത്തിയ ശിവാനന്ദന്‍ ഭാര്യ സിജിയ്ക്കും മക്കള്‍ക്കുമൊപ്പം സഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലുള്ള ദൃശ്യങ്ങളാണ് ഇത്.
https://www.facebook.com/Malayalivartha