തളിപറമ്പിലൂടെ തന്നെ ദേശീയപാത എന്ന വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിനു പിന്നില്‍ വാണിജ്യ താത്പര്യങ്ങളാണെന്ന് സൂചന; ഒരു പ്രമുഖ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ തളിപറമ്പിലെ വിവാദ സ്ഥലത്ത് സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്...

തളിപറമ്പിലൂടെ തന്നെ ദേശീയപാത എന്ന വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിനു പിന്നില്‍ ചില നേതാക്കളുടെ വാണിജ്യ താത്പര്യങ്ങളാണെന്ന് സൂചന. ഒരു പ്രമുഖ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ തളിപറമ്പിലെ വിവാദ സ്ഥലത്ത് സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബൈപാസ് വരുന്നുണ്ടെന്നറിഞ്ഞ് റോഡിന്റെ ഇരുഭാഗങ്ങളിലും സിപിഎം നേതാക്കള്‍ സ്ഥലം വാങ്ങിയെന്നാണ് ആരോപണം. സിപിഎം പ്രതിരോധം കടുപ്പിക്കുകയാണെങ്കില്‍ ഇതിന്റെ തെളിവുകള്‍ പുറത്തു വിടാനാണ് വയല്‍ കളികള്‍ ആലോചിക്കുന്നത്. അതു കൊണ്ട് തന്നെ സമവായത്തിന്റെ വഴി തെരഞ്ഞടുത്ത് ബൈപാസ് നിര്‍മ്മിക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുകയാണ്. സമരത്തിന്റെ പേരില്‍ ബൈപാസ് നഷ്ടമായാല്‍ തുലയുന്നത് കോടികളായിരിക്കും.
അതേ സമയം മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സിപിഎം വയല്‍ക്കിളികളുമായി സമവായത്തിന് ഒരുങ്ങുമ്പോള്‍ നഷ്ടപ്പെടുന്നത് സിപിഎമ്മിന്റെ പരിസ്ഥിതി അനുകൂല പ്രതിഛായയാണ്.
മുമ്പ് പരിസ്ഥിതിവാദികളൊക്കെ സി പി എം സഹയാത്രികരായിരുന്നു. എല്ലാ പരിസ്ഥിതി സമരങ്ങളിലും സി പി എമ്മാണ് മുമ്പില്‍ നിന്നിരുന്നത്. പ്രമുഖ പരിസ്ഥിതിവാദികളൊക്കെ ഇടതുപക്ഷ സഹയാത്രികരായിരുന്നു. ഒരു കാലത്ത് ഇടതുപക്ഷമാണ് വയലുകള്‍ക്കും ഭൂമിക്കും വേണ്ടി നിലകൊണ്ടത്. വലതുപക്ഷ മാകട്ടെ ഭൂമിയെയും പ്രകൃതിയെയും നശിപ്പിക്കുന്നവരാണെന്ന പ്രതിഛായയിലാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. ഇപ്പോള്‍ പ്രകൃതിയെ നശിപ്പിക്കുന്ന കാര്യത്തില്‍ ഇടതും വലതും ഒരേ തട്ടിലായി.
സി പി എം നാട്ടുകാവലും പരിസ്ഥിതിവാദികള്‍ വയലുകാവലും നടത്തി മുന്നേറാന്‍ ഒരുങ്ങുന്നതിനിടയിലാണ് സമാധാന വഴിയുമായി സി പി എം രംഗത്തെത്തിയത്. അത് മറ്റൊരു ചരിത്രപരമായ മണ്ടത്തരമാണ്. ഉയര്‍ന്ന പാത നിര്‍മ്മിച്ച് വിഷയം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതെന്ത് കൊണ്ട് നേരത്തെ ചിന്തിച്ചില്ല എന്ന ചോദ്യം ഉയരുന്നു. ഒരു എം എല്‍ എ യുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാണ് സമവായത്തിന് വിലങ്ങുതടിയായത് എന്ന പ്രചരണമാണ് പൊതുവെയുള്ളത്. അദ്ദേഹം വിചാരിച്ചിരുന്നെങ്കില്‍ നേരത്തെ തീര്‍ക്കാമായിരുന്ന പ്രശ്‌നമാണ് ഇത്. സി പി എം സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചത് എംഎല്‍എ ആണെന്നും ആരോപണമുണ്ട്. നേരത്ത മേല്‍പാലം കെട്ടി തീര്‍ക്കാമായിരുന്ന വിഷയമാണ് ചൊറിഞ്ഞ് പുണ്ണാക്കിയത്. അതിനിടെ ജയിംസ് മാത്യം എംഎല്‍ എ കഴിഞ്ഞ ദിവസവും കര്‍ഷകര്‍ക്കെതിരെ രംഗത്തെത്തി.
വികസനത്തിന്റെ പേരിലാണ് സി പി എം തര്‍ക്കം ഉന്നയിക്കുന്നത്. വികസനത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ അതേസമയം ഇ ശ്രീധരനെ അപമാനിച്ച് പറഞ്ഞയച്ചു. വികസന വിഷയത്തിലെ സി പി എമ്മിന്റ ഇരട്ടത്താപ്പാണിത്. അപ്പോള്‍ വികസനത്തിനല്ല മറ്റ് ചില പരിഗണനകള്‍ക്കാണ് പ്രാധാന്യമെന്നു മനസിലാക്കാം.
https://www.facebook.com/Malayalivartha