വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

മന്ത്രി വീണാ ജോര്‍ജിന്റെ രാജിക്ക് ഇനി ഏറെ താമസമില്ല. വനം മന്ത്രി ശശീന്ദ്രനെ ഒട്ടും വൈകാതെ പുറത്താക്കും. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്കും വരും വിശ്രമജീവിതം. ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെ ഇനി മത്സരിപ്പിക്കാനിടയില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രത്തോളം പരാജയം സംഭവിച്ച ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞിരിക്കുന്നു. ഓരോ മന്ത്രിയും ഓരോ ജാതിയുടെകൂടി പ്രതിനിധിയായതോടെ മന്ത്രിമാരെ പുറത്താക്കാന്‍ പിണറായിക്കു സാധിക്കുന്നില്ല. എന്നാല്‍ വന്‍പാരാജയം എന്നു മുദ്ര കുത്തിയ മന്ത്രിമാരെയെല്ലാം ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉളള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഭാവിമുഖ്യമന്ത്രിയെന്ന് കേരളം സാധ്യത കല്‍പിച്ച കെകെ ഷൈലജയെ ഒഴിവാക്കി പിണറായി കൊണ്ടു വന്ന ആഗോഗ്യമന്ത്രി വീണ ജോര്‍ജ് തൊട്ടതെല്ലാം പരാജയമായിരുന്നു. നിപ്പ മുതല്‍ എലിപ്പനി വരെ കേരളത്തില്‍ മഹാരോഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ മരുന്നും മന്ത്രവുമില്ലാതെ അനേകര്‍ വലയുകയാണ്. സര്‍ക്കാര്‍ ആശുപത്രി സംവിധാനം അപ്പാടെ പരാജയപ്പെട്ട സാഹചര്യത്തിലും വീണയ്ക്ക് ഒന്നും ചെയ്യാനാകുന്നില്ല.
ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമാണ് കമ്യൂണിസ്റ്റുകാരുടെ പ്രധാന സ്വഭാവമെന്ന് പൊതുവെ പറയാറുള്ളത്. ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ നടപടി എടുത്തുള്ള പാര്‍ട്ടിയാണ് സിപിഎം. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനായി ഡല്‍ഹിക്കു പോയ വീണ ജോര്‍ജിന്റെ ഹാന്‍ഡ് ബാഗും മുന്‍പ് വിവാദം സൃഷ്ടിച്ചു. ബാഗിന്റെ സ്ട്രാപ്പില്‍ എംപോറിയോ അര്‍മാനി എന്നെഴുതിയത് മാധ്യമ കാമറകളില്‍ കുടുങ്ങി. ലോകത്തിലേക്കും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അര്‍മാനി. അതിന്റെ വിലയാകട്ടെ ഇരുപതിനായിരം മുതല്‍ മുതല്‍ ഒരു ലക്ഷം രൂപവരെയാണ്. പാവങ്ങളുടെ പാര്‍ട്ടിയിലെ ധനാഢ്യയായ മന്ത്രി ഇത്തരത്തിലും വിവാദം സൃഷ്ടിച്ചിരുന്നു.
കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള പ്രധാന സാധ്യത ആരോഗ്യവകുപ്പിലെയും വനംവകുപ്പിലെയും വീഴ്ചകളാണ്. വന്യമൃഗങ്ങള്‍ നാട്ടില്‍ വാഴട്ടെയെന്ന മട്ടിലുളള നാക്കും വാക്കും നോട്ടവുമായി ഭരിക്കുന്ന വനംമന്ത്രി യാഥാര്‍ഥ്യങ്ങളൊന്നും അറിയുന്നില്ല. ആഴ്ചയില്‍ ഒന്നും രണ്ടും പേരെ വന്യമൃഗങ്ങള്‍ അരുംകൊല ചെയ്യുന്ന സാഹചര്യത്തിലും മന്ത്രി ശശീന്ദ്രന്‍ ഉറക്കം തൂങ്ങി കഴിയുന്ന ദയനീയ സാഹചര്യമാണ്. സംസ്‌കാരം തൊട്ടുതീണ്ടാത്ത വര്‍ത്തമാനവും വിവരക്കേടും പറയുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിടുവാ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. കേരളത്തില്‍ നെല്‍കൃഷി ഇല്ലായെങ്കിലെന്താ ആന്ധ്രാ പ്രദേശില്‍ നിന്ന് അരി വരുമല്ലോ എന്നു വിടുവാ പറഞ്ഞ മന്ത്രിയാണ് സജി ചെറിയാന്‍.
ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്ന സജി ചെറിയാന്‍ പിന്നീട് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.കേരളത്തില്‍ മരണനിരക്ക് കുറയുന്നതുകൊണ്ടാണ് സംസ്ഥാനം പെന്‍ഷന്‍ ബാധ്യതയിലാകാന്‍ കാരണമെന്നു പ്രസംഗിച്ചതും ഇതേ സജി ചെറിയാനാണ്. കേരളത്തില്‍ ആശാവര്‍ക്കര്‍ക്ക് 250 ദിവസക്കൂലിക്ക് ജീവിക്കാന്‍ എന്താണ് പ്രയാസം എന്നു ചോദിച്ചയാളാണ് സജി ചെറിയാന്‍.
കേരളത്തില്‍ മരണനിരക്കു കുറയുന്നതു സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കാന്‍ കാരണമായെന്ന സൂചനയോടെ മന്ത്രി സജി ചെറിയാന്റെ പ്രസംഗം. 'പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്.
ഭാവിമുഖ്യമന്ത്രിയാക്കാന്‍ പിണറായി ഓമനിച്ചു കൊണ്ടുനടക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു തരിപ്പണമായി.
ദേശീയ പാത നിലംപൊത്തുമ്പൊഴൊക്കെ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ കുറ്റം ചാര്‍ത്തി പിണറായി മരുമകനെ ന്യായീകരിക്കുന്നു. പിണറായി മരുമകന്‍ ബാലഗോപാലനെ എത്രനാള്‍ ഇത്തരത്തില്‍ എണ്ണ തേയ്പ്പിക്കുമെന്നതിനെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിക്കു സാധിക്കുന്നില്ല. ഇതിനൊപ്പമാണ് വായ തുറന്നാല്‍ മണ്ടത്തരവും ധിക്കാരവും ധാര്‍ഷ്ട്യവും മാത്രം പ്രകടിപ്പിക്കുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ വിവരക്കേടുകള്‍.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ പുശ്ചിച്ചു തള്ളിയ പിണറായി വിജയനോടുള്ള അമര്‍ഷം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. നിലമ്പൂരില്‍ ഇത്ര കനത്ത പരാജയത്തിന് കാരണമായത് പിണറായി വിജയന്‍ സര്‍ക്കാരിനോടുള്ള അമര്‍ഷമാണെന്ന് തിരിച്ചറിയാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. നെല്ല് വിറ്റതിന്റെ പണം കൊടുക്കാനോ അവശ്യ ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാനോ പ്രാപ്തിയില്ലാത്ത കൃഷിമന്ത്രിയും കേരളത്തിലെ വന്‍പരാജയമായിരിക്കുന്നു.
ധനകാര്യം കൈകാര്യം ചെയ്യുന്നതില്‍ വമ്പന്‍ പരാജയമായ ധനമന്ത്രിയെക്കൊണ്ട് കേരളത്തെ കരകയറ്റാനാവില്ലെന്ന് വ്യക്തമാണ്. പൊട്ടത്തരം മാത്രം പറയുന്ന മന്ത്രി ശിവന്‍കുട്ടിയും മത്സരരംഗത്തുണ്ടാവില്ല. ജോസഫ് മുണ്ടശേരി ഇരുന്ന കസേരയില്‍ പിണറായി ശിവന്‍കുട്ടിയെ ഇരുത്തിയതുതന്നെ ഒരു മാഹസംഭവമാണ്.
https://www.facebook.com/Malayalivartha