മുഖ്യമന്ത്രിയുടെ പ്രതീക്ഷ കയ്യാലപ്പുറത്തായി...ഇലക്ഷൻ വർഷത്തിൽ കേരളത്തിലെ തന്ത്ര പ്രധാന സീറ്റിലെത്തിയ മോദിയുടെ വിശ്വസ്തൻ, ഇനി നേരിട്ട് മോദിക്ക് റിപ്പോർട്ട് ചെയ്യും..സി പി എമ്മിന്റെ ഹുഡായിപ്പുകൾ മോദി കൈയോടെ പൊക്കും..
റവാഡാ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയാക്കി കേന്ദ്ര സർക്കാരിനെ കൈയിലെടുക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രതീക്ഷ കയ്യാലപ്പുറത്തായി. ഇലക്ഷൻ വർഷത്തിൽ കേരളത്തിലെ തന്ത്ര പ്രധാന സീറ്റിലെത്തിയ മോദിയുടെ വിശ്വസ്തൻ ഇനി നേരിട്ട് മോദിക്ക് റിപ്പോർട്ട് ചെയ്യും. സി പി എമ്മിന്റെ ഹുഡായിപ്പുകൾ മോദി കൈയോടെ പൊക്കും. റവാഡയെ നിയമിച്ചതിന്റെ ഫലം പിണറായി 2026 ഏപ്രിലിൽ അനുഭവിക്കും. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ സി.പി.എം പ്രതിസ്ഥാനത്ത് നിർത്തിയ റവഡ ചന്ദ്രശേഖറിനെ പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ കടുത്ത എതിർപ്പുകൾ മറികടന്ന് പൊലീസ് തലപ്പത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടുവന്നതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്. വരുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പും കേന്ദ്ര അന്വേഷണ ഏജൻസികളുമായുള്ള ‘നയതന്ത്ര’ ഇടപെടലും പിണറായി ലക്ഷ്യമിട്ടു.എന്നാൽ മോദിയാരാ മോൻ ? പിണറായിയുടെ ആഗ്രഹം അദ്ദേഹം മാനത്ത് കണ്ടു. മുൻ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനെന്ന നിലയിലും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ 15 വർഷത്തെ പ്രവൃത്തി പരിചയവുമാണ് മുൻ ബി.എസ്.എഫ് മേധാവിയായിരുന്ന നിതിൻ അഗർവാളിനെ വെട്ടി റവഡ ചന്ദ്രശേഖറെ പരിഗണിക്കാനിടയാക്കിയത്. ബഹ്റയെ പോലെ റവാഡ തന്നെ സഹായിക്കുമെന്നാണ് പിണറായിയുടെ പ്രതീക്ഷ.കേന്ദ്ര ഇന്റലിജന്സ് ബ്യൂറോയുടെ (ഐ.ബി) സ്പെഷല് ഡയറക്ടറായ റവഡ, ഐ.ബി മേധാവി തപന്കുമാര് ദേഖ വിരമിക്കുമ്പോള് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഷേഖ് ദർവേശ് സാഹിബ് വിരമിക്കുമ്പോൾ തെരഞ്ഞെടുപ്പ് വർഷത്തിൽ ഡി.ജി.പി മനോജ് എബ്രാമിനെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരാനായിരുന്നു നീക്കം. എന്നാല്, തപന്കുമാറിന് കേന്ദ്രം ഒരു വര്ഷം കൂടി കാലാവധി നീട്ടി നല്കിയതോടെ, റവഡ കേരളത്തിലേക്ക് മടങ്ങാന് താല്പര്യപ്പെട്ടത് സർക്കാറിന് തിരിച്ചടിയായി. എന്നാൽ റവാഡയെ കേരളത്തിലേക്ക് അയച്ചത് മോദിയാണ്.കൂത്തുപറമ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെടിയേറ്റ് മരിക്കാനിടയായ സ്വാശ്രയ നിലപാടിലെ മലക്കംമറിച്ചിൽ പോലെ അന്നത്തെ വില്ലനെയും സി.പി.എം ചേർത്തു നിർത്തി.. കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയ പ്രധാനികളിൽ ഒരാളായ അന്നത്തെ തലശ്ശേരി എ.എസ്.പി രവത ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ കണ്ണൂരിലെ പാർട്ടിയിലും മുറുമുറുപ്പ് ശക്തമാണ്. സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ സമരം നടത്തി രക്തസാക്ഷിത്വംവരിച്ചവരെ മറന്ന്, സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകിയ അതേ ഇടതു സർക്കാറിനാണ് അന്നത്തെ ‘കൊലയാളി’യെ ഡി.ജി.പിയാക്കാനുള്ള നിയോഗം കൈവന്നത്.സർക്കാർ നിലപാടിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനും രംഗത്തുവന്നെങ്കിലും അണികളിൽ നിരാശയും അമർഷവും പ്രകടമാണ്. സമൂഹമാധ്യമങ്ങളിൽ അണികൾ ഇക്കാര്യം പ്രകടിപ്പിക്കുന്നുമുണ്ട്. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ മാത്രമാണ് സർക്കാർ നിലപാടിലെ അതൃപ്തി പ്രകടമാക്കിയത്. ഇത് ജയരാജന്റെ ഇമേജ് വർധിപ്പിച്ചു. വെടിവെപ്പിന് ശേഷം റവഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കളെ കൊലയാളിയാക്കിയായിരുന്നു അന്നത്തെ മുദ്രാവാക്യമേറെയും. പരിയാരം ക്ഷയരോഗ ആശുപത്രി സ്വകാര്യ സ്വത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ. കരുണാകരൻ സർക്കാറിന്റെ വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരമാണ് കൂത്തുപറമ്പ് വെടിവെപ്പിൽ കലാശിച്ചത്.മന്ത്രിമാരെ കരിങ്കൊടി കാണിക്കാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചതിനിടെ 1994 നവംബർ 25നാണ് കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ മന്ത്രി എം.വി. രാഘവൻ എത്തുന്നത്. പ്രതിഷേധിച്ചവർക്കെതിരെ ലാത്തിച്ചാർജിൽ തുടങ്ങിയ പൊലീസ് നടപടി വെടിവെപ്പിലാണ് കലാശിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.കെ. രാജീവൻ, കെ.വി. റോഷൻ, ഷിബു ലാൽ, മധു, ബാബു എന്നിവർ വെടിയേറ്റ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് 28 വർഷം കിടപ്പിലായ പുഷ്പൻ കഴിഞ്ഞവർഷവും മരിച്ചു.സർക്കാർ നിയമിച്ച പത്മനാഭൻ കമീഷൻ നൽകിയ റിപ്പോർട്ടിൽ ഡെപ്യൂട്ടി കലക്ടർ ടി.ടി. ആന്റണി, ഡിവൈ.എസ്.പി. ഹക്കീം ബത്തേരി, എസ്.പി. രവത ചന്ദ്രശേഖർ തുടങ്ങിയവരെ കുറ്റക്കാരായി കണ്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ച് കൂത്തുപറമ്പ് കോടതി രവത ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തെങ്കിലും ഹൈകോടതി അത് റദ്ദാക്കി. പിന്നീട് എം.വി. രാഘവന്റെ മകനെ പിണറായി സി പി എം സ്ഥാനാർത്ഥിയാക്കി.ലീഗിന്റെ മണ്സലമായ അഴിക്കോടാണ് നികേഷ് മത്സരിച്ചത്. എം വി നികേഷ് കുമാറിനെ സിപിഎം അവിടെ സ്ഥാനാർത്ഥിയാക്കിയത് ഷാജിയെ അട്ടിമറിക്കാനാണ്. അഛന്റെ പഴയ മണ്ഡലത്തിൽ ചാനൽ പ്രഭയിൽ തിളങ്ങിയ നികേഷിനെ സിപിഎം രംഗത്തിറക്കുമ്പോൾ അവർക്ക് വലിയ പ്രതീക്ഷയായിരുന്നു. എം.വി ആറിന്റെ മകൻ എന്ന നിലയിലാണ് നികേഷ്കുമാർ അഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചത്. ഒരു ഘട്ടത്തിൽ ഷാജിയിൽ നിന്നും മണ്ഡലം കൈവിടുമെന്ന തോന്നൽ വരെയുണ്ടായി. സിപിഎം ഉറപ്പിച്ച വിജയമായിരുന്നു നികേഷിന്റേത് . സാക്ഷാൽ പിണറായി വിജയൻ തന്നെയാണ് നികേഷിനെ കണ്ടെത്തിയതും മത്സരിപ്പിച്ചതും .നികേഷിനെ സ്ഥാനാർത്ഥിയാക്കുമ്പോൾ തന്റെ പഴയ ഗുരുനാഥനോടുള്ള കൃതജ്ഞതയാണ് പിണറായി കാണിച്ചത്. എം വി ആറിന്റെ ശിഷ്യനായാണ് പിണറായി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് തിരികൊളുത്തിയാണ് അഴിക്കോട്ടെ വോട്ടർമാരെ നികേഷ് നേരിട്ടത്. നികേഷ് ജയിക്കുമെന്നായിരുന്നു കോൺഗ്രസിന്റെയും കണക്കുകൂട്ടൽ. കോൺഗ്രസ് വോട്ടുകൾ വൻതോതിൽ നികേഷിന് മറിഞ്ഞെന്നും ആരോപണം ഉയർന്നിരുന്നു. ചെറുപ്പക്കാരുടെ വോട്ടും നികേഷിന് മറിഞ്ഞു. ഷാജിയുടെ വിജയം കുഞ്ഞാലിക്കുട്ടിക്ക് നിർബന്ധമായിരുന്നു. കാരണം നികേഷ്കുമാർ ചീഫ് എഡിറ്ററായിരുന്ന ഇന്ത്യാവിഷൻ ചാനലാണ് കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയരംഗത്ത് നിന്നും ഒരു നിശ്ചിത കാലത്തേക്കെങ്കിലും പുറത്തിറത്തിയത്. കുപ്രസിദ്ധമായ റജീന സംഭവം ഇന്ത്യാവിഷൻ വീണ്ടും കുത്തിപൊക്കിയതിനെ തുടർന്നാണ് കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജീവയ്ക്കേണ്ടി വന്നത്. എം. കെ. മുനീറിന്റെ ചാനലായിരുന്നു ഇന്ത്യാ വിഷൻ. മുനീറും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് റജീന വാർത്തക്ക് പിന്നിലുണ്ടായിരുന്നത്. നികേഷിനെ തോൽപ്പിക്കണമെന്നത് കുഞ്ഞാലിക്കുട്ടിയുടെ വ്രതമായിരുന്നു. മുനീറിനെ തോൽപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരുന്നു. അത് നടന്നില്ലെങ്കിലും ചാനൽ പൂട്ടിക്കാൻ കഴിഞ്ഞു. നികേഷ് ഏതായാലും തോറ്റു. പിന്നീട് നികേഷ് മുഴുവൻ സമയ സി പി എം പ്രവർത്തകനായി. ഇതിൽ നിന്നും കൂത്തുപറമ്പ് സംഭവം അനാവശ്യമായിരുന്നു എന്ന ബോധ്യം പിണറായിക്കുണ്ടെന്ന് മനസിലാക്കാം. എം.വി രാഘവന് പിണറായി പയ്യാമ്പലത്ത് കമ്യൂണിസ്റ്റ് സ്മാരകം നിർമ്മിച്ചതുപോലെ കൂത്തുപറമ്പിലെ രക്തസാക്ഷികൾക്ക് അദ്ദേഹം സ്മാരകം പണിതില്ല. പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിലൊന്നും പിണറായി വിശ്വസിക്കുന്നില്ല. അത്തരം സംഗതികൾ പഴഞ്ചനാണെന്ന് ആധുനികനായ പിണറായി വിശ്വസിക്കുന്നു. റവാഡയുടെ പേര് കേന്ദ്രം നൽകുമ്പോൾ പിണറായി അത് അംഗീകരിക്കുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പായിരുന്നു. എന്നാൽ റവാഡക്ക് ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. അതു കൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഒടുവിൽ ആ പേര് മുഖ്യമന്ത്രി തീരുമാനിക്കുന്നത് വരെയും റവാഡക്ക് ഒരു വിശ്വാസവുമുണ്ടായിരുന്നില്ല. എന്നാൽ പിണറായിയുടെ വിശ്വസ്തർക്കെല്ലാം ഇക്കാര്യത്തിൽ ഉറപ്പായിരുന്നു .കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും റവാഡ കേന്ദ്രസർക്കാരിന് നേരിട്ട് റിപ്പോർട്ട് ചെയ്യും. ഒരു വർഷത്തിൽ താഴെ മാത്രം പ്രായമുള്ള ഒരു സർക്കാരിന്റെ വാക്കുകൾക്ക് കാതോർക്കേണ്ട കാര്യം ഡി ജി പിക്കില്ല. ഇനി പിണറായി അധികാരത്തിൽ വരികയില്ലെന്ന് റവാഡക്കറിയാം. അതിനാൽ പ്രതിബദ്ധത നിയന്ത്രണവിധേയമായിരിക്കും. കേന്ദ്രത്തിനാകട്ടെ വരുന്ന തിരഞ്ഞടുപ്പുകൾ പ്രധാനപ്പെട്ടതാണ്. അതിനാൽ കേരളത്തെ കുറിച്ചുള്ള റവാഡയുടെ ഇൻഫർമേഷൻ കേന്ദ്രത്തെ ചെറുതായിട്ടൊന്നുമായിരിക്കില്ല സഹായിക്കാൻ പോകുന്നത്.കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയിൽ 15 വർഷത്തെ അനുഭവസമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ കേരള പോലീസ് സേനയുടെ തലപ്പത്തേക്കെത്തുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നുവെന്ന പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ട്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരിയിൽ റവാഡയെന്ന കർഷകകുടുംബത്തിലായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ ജനനം. അച്ഛൻ റവാഡ വെങ്കിട്ടറാവുവിന്റെ ആഗ്രഹം നിറവേറ്റാനാണ് അദ്ദേഹം സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. ഡോക്ടറാകാനാഗ്രഹിച്ചെങ്കിലും സീറ്റ് ലഭിക്കാത്തതിനാൽ അഗ്രിക്കൾച്ചറിൽ ബിരുദമെടുത്തു. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ, തലശ്ശേരി എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അത്ര സുഖകരമായിരുന്നില്ല പക്ഷേ തുടക്കം.കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖർ ആരോപണ നിഴലിലായി. മാസങ്ങളോളം അദ്ദേഹത്തിനെതിരെ സിപിഎം ഉപരോധസമരങ്ങൾ നടത്തി. റവാഡ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ കാലന്മാർ എന്നായിരുന്നു പൊതുയോഗങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. കേസിൽ റവാഡയെയും പ്രതിചേർത്ത് കൊലക്കുറ്റം ചുമത്തിയെങ്കിലും പിന്നീട് 2012-ൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിർവഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉൾപ്പെടെ കുറ്റവിമുക്തരാക്കിയത്. സർവീസിൽ തിരികെ എത്തിയ അദ്ദേഹം തിരുവനന്തപുരത്ത് കമ്മീഷണറായി. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.ഇന്റലിജൻസ് ബ്യൂറോയിൽ ഡെപ്യൂട്ടേഷനിലെത്തിയ അദ്ദേഹം നക്സൽ ഓപ്പറേഷൻ ഉൾപ്പടെയുള്ളവയുടെ ഭാഗമായി. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യർഹ മെഡലുകൾ ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നുമുതൽ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷാസെക്രട്ടറിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചിരുന്നു. ഇതിനിടെയാണ് കേരളത്തിൽ പോലീസ് മേധാവിയാകാനുള്ള താൽപര്യം അദ്ദേഹം അറിയിച്ചത് എന്നതും ശ്രദ്ധേയമാണ്. 2026 ജൂലൈ അവസാനം വരെയാണ് റവാഡ ചന്ദ്രശേഖറിന് സർവീസുള്ളത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി സർവീസ് കാലാവധി നീട്ടാനാകും. കേരള ഡിജിപി സ്ഥാനത്തേക്ക് യുപിഎസ്സി നൽകിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് മന്ത്രിസഭാ യോഗം റവാഡ ചന്ദ്രശേഖറെ നിയമിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസറായിരുന്ന നിധിൻ അഗർവാൾ സംസ്ഥാന ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരായിരുന്നു പരിഗണനാപട്ടികയിലെ മറ്റ് രണ്ട് പേർ. മൂന്ന് പേരുടെയും സർവീസ് ചരിത്രം മുഖ്യമന്ത്രി പറഞ്ഞപ്പോൾ കൂത്തുപ്പറമ്പ് വെടിവെപ്പിന്റെ കാര്യം മാത്രം പറഞ്ഞില്ലെന്നും ശ്രദ്ധേയമായി. കൂത്തുപറമ്പ് വിഷയത്തിൽ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്ന റവാഡ ചന്ദ്രശേഖർ, കാലങ്ങൾക്ക് ശേഷം സിപിഎം സർക്കാരിന്റെ കാലത്തുതന്നെ പോലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നു എന്നത് കൗതുകകരമായ കാര്യമാണ്. റവാഡയോട് സിപിഎമ്മിന് അനിഷ്ടമില്ല എന്ന ഒരു പ്രഖ്യാപനം കൂടിയായാണ് നിയമനം വിലയിരുത്തപ്പെടുന്നത്. എന്നാൽ നിയമനം സംബന്ധിച്ച് സിപിഎമ്മിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. റവാഡയുടെ നിയമന തീരുമാനത്തിന് പിന്നാലെ പി ജയരാജൻ കൂത്തുപറമ്പ് സംഭവം ഓർമിപ്പിച്ച് രംഗത്തെത്തി. കൂത്തുപ്പറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നുവെന്ന് പി ജയരാജൻ പറഞ്ഞപ്പോൾ അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്നായിരുന്നു പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും ഇ.പി ജയരാജന്റെയും പ്രതികരണം. കൂത്തുപ്പറമ്പിലെ വെടിവെപ്പ് പാർട്ടി പ്രവർത്തകർക്കിടയിൽ വൈകാരികമായ വിഷയമാണ്. അതുകൊണ്ട് തന്നെ നിയമനം സംബന്ധിച്ച് സിപിഎമ്മിന്റെ സൈബർ അണികൾക്കിടയിൽ അമർഷമുണ്ടാകുന്നുണ്ട്. ഏതായാലും ഇനി റവാഡ കലക്കും. ഇതിന്റെ സമ്മാനം പിണറായിക്ക് മാത്രമാണ് ലഭിക്കുക.