സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം : വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രതിഷേധവുമായി രംഗത്ത്

സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച അധ്യാപകനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ രംഗത്ത്. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ടി കെ അഷ്‌റഫ് എന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. മണ്ണാര്‍ക്കാടിന് അടുത്ത് എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളിലെ അധ്യാപകനാണ് ടി കെ അഷ്‌റഫ്. സ്‌കൂളുകളിലെ സൂംബ ഡാന്‍സ് പരിശീലനത്തെ വിമര്‍ശിച്ചതിന്റെ പേരിലുള്ള സസ്‌പെന്‍ഷനെതിരെ പോരാടുമെന്നാണ് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ വാര്‍ത്താക്കുറിപ്പ് പൂര്‍ണരൂപത്തില്‍
വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫിനെ 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്റ് ചെയ്യാന്‍ തിരുവനന്തപുരം ഡി.ജി.ഇയുടെ നിര്‍ദേശപ്രകാരമുള്ള ഡി ഡിയുടെ ഉത്തരവ് സ്‌കൂള്‍ മാനേജര്‍ക്ക് വന്നിരിക്കുന്നു. ലഹരി ഉപയോഗത്തിനും അരാജക ജീവിതത്തിനും ആശയ അടിത്തറ പാകുന്ന ലിബറലിസ്റ്റ് വക്താക്കളുടെ അജണ്ടകളിലേക്ക് സാംസ്‌കാരിക കേരളത്തെ നയിക്കാനും പൊതു വിദ്യാലയങ്ങളെ പോലും ദുരുപയോഗം ചെയ്ത് പുതുതലമുറയെ സാംസ്‌കാരിക അധഃപതനത്തിലേക്ക് നയിക്കുന്നതുമായ ഒട്ടനവധി നീക്കങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി മനുഷ്യരാശിയെ അപകടത്തിലാക്കുന്നതും അത്യന്തം മാനവിക വിരുദ്ധവുമായ 'ജെന്‍ഡര്‍ സാമൂഹ്യ നിര്‍മിതി'യാണെന്ന ആശയം പാഠപുസ്തകങ്ങളില്‍ വരെ ഇന്ന് ഇടംപിടിച്ചിരിക്കുകയാണ്.
ഈ ശ്രമങ്ങളുടെ ഭാഗമായി ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്‌കോഡ് കൊണ്ടുവരാനുള്ള ആദ്യ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, അടിച്ചേല്‍പ്പിക്കില്ലെന്നും ഇഷ്ടമുള്ളവര്‍ക്കാകാമെന്നും പറഞ്ഞ് സര്‍ക്കാര്‍ പിന്‍വാങ്ങി. ഇതൊരു സിസ്റ്റത്തിന്റെ ഭാഗമായി മാറിയാല്‍ ക്രമേണ ആ സംസ്‌കാരത്തിലേക്ക് കുട്ടികള്‍ എത്തുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.
പുതു തലമുറ നിയന്ത്രണമില്ലാത്ത ആഘോഷത്വരയിലേക്കും (ഇലഹലയൃമശേീി ഈഹൗേൃല) അതുവഴി നൈമിഷിക ആനന്ദം (കിേെമി േഏൃമശേളശരമശേീി) ലഭിക്കുന്ന കാര്യങ്ങളോടുള്ള അമിതാസക്തിയിലൂടെ ലഹരിയിലേക്കും, വിചിത്രമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്കും വളരെ വേഗത്തിലാണ് എത്തിയത്. ഡി.ജെ പാര്‍ട്ടികളും വിദ്യാര്‍ഥികള്‍ക്കിടയിലെ അവിഹിത ബന്ധങ്ങളും വര്‍ധിച്ചു. വിവാഹവും കുടുംബ സംവിധാനവും ചോദ്യം ചെയ്യപ്പെട്ടു. ലിവിംഗ് ടുഗതര്‍ നോര്‍മലൈസ് ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞ് സെന്റ് ഓഫ് ദിനത്തില്‍ യൂണിഫോമുകള്‍ വലിച്ച് കീറിയെറിയുകയും ലഹരി ഉപയോഗിച്ച് ചേരിതിരിഞ്ഞ് അടികൂടുകയും ചെയ്യുന്ന എത്രയോ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടു. താമരശ്ശേരിയില്‍ ഒരു കുട്ടി കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന പ്രതികരണങ്ങള്‍ നാം കണ്ടു. പത്ത് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന നമ്മുടെ മക്കളെ പോലീസ് കാവലില്‍ രക്ഷിതാക്കള്‍ നേരിട്ട് വന്ന് കൂട്ടിക്കൊണ്ടു പോകേണ്ട സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. വിദ്യാഭ്യാസം മാനവ സംസ്‌കരണത്തിന് എന്ന ലക്ഷ്യം ഇവിടെ അട്ടിമറിയുകയാണ്.
ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. 'എന്റെ ശരീരം എന്റെ അവകാശം', നിഹിലിസം, ഥഛഘഛ തുടങ്ങിയ ലിബറലിസ്റ്റ് ആശയങ്ങള്‍ കുട്ടികളെ വിഴുങ്ങിയതാണ് ഇതിനെല്ലാം കാരണം. കൂടാതെ സ്വവര്‍ഗരതി, പീഡോഫീലിയ, ഇന്‍സെസ്റ്റ്, ശവരതി, മൃഗരതി തുടങ്ങിയവക്ക് വരെ അവകാശം ഉന്നയിക്കുകയും, ങഉങഅ, കഞ്ചാവ് പോലുള്ള മാരക ലഹരികള്‍ ലീഗലൈസ് ചെയ്യണമെന്ന് വാദിക്കുകയും അത് നിസംഗരായി കേട്ടുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ സാംസ്‌കാരിക പരിസരം മാറി.
'ജെന്‍ഡര്‍ സാമൂഹ്യ നിര്‍മ്മിതിയാണ്' എന്ന ആശയം ലൈംഗിക അരാജകത്വങ്ങള്‍ക്കുള്ള ഒരു തുറന്ന വാതിലാണ്. ഈ ആശയം കുത്തി നിറച്ച പാഠ്യപദ്ധതി ചട്ടക്കൂടാണ് ആദ്യം ചര്‍ച്ചക്ക് വന്നത്. അത് ജനകീയ ചര്‍ച്ചക്ക് വിധേയമായപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കാരണം, ചില വാക്കുകള്‍ പ്രത്യക്ഷത്തില്‍ പിന്‍വലിഞ്ഞെങ്കിലും അതിന്റെ വേരുകള്‍ അവിടെത്തന്നെയുണ്ട്. ജനകീയ ചര്‍ച്ചകളില്‍ ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആശങ്കകള്‍ കണക്കിലെടുത്തതേയില്ല.
ഇപ്പോഴിതാ പൊതുവിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് നിര്‍ദേശിച്ചിരിക്കുന്നു. ഇത് ശേഷിക്കുന്ന കുട്ടികളെക്കൂടി ലഹരി കൈമാറ്റത്തിന്റെയും ഉപയോഗത്തിന്റെയും പ്രാഥമിക സ്രോതസ്സുകളായ ഡി.ജെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിലാണ് അവസാനിക്കുക എന്ന് നിസ്സംശയം പറയാം. കാര്യങ്ങളുടെ ഗൗരവം ആഴത്തില്‍ മനസ്സിലാക്കാത്തവര്‍ ഇതിനെ പുരോഗമനമായി കാണുന്നുണ്ട്. ഈ വിഷയത്തെ പൊതു വിദ്യാലയങ്ങളില്‍ കൊണ്ടുവരുന്നത് ധാര്‍മ്മിക സദാചാര മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന വലിയൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് അകറ്റാന്‍ ഇടയാക്കുമെന്നാണ് ടി.കെ അഷറഫ് ഉയര്‍ത്തിയ ആശങ്ക. ഇതിനെതിരെയാണ് നടപടി വന്നിരിക്കുന്നത്. സമൂഹത്തെ നേര്‍വഴി നടത്താന്‍ നിയോഗിതരായ, പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവൂ.
മുഖ്യധാരയിലുള്ള ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍, ജനാധിപത്യപരമായി ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ തന്നെ, മന്ത്രിയടക്കമുള്ളവരില്‍ നിന്നുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തിയുള്ള വേട്ടയാടലുകളും നാം കണ്ടതാണ്. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതും, പൊതുവിദ്യാലയങ്ങളെ ഗ്രസിക്കുന്നതുമായ ഈ കള്‍ച്ചറല്‍ ഫാസിസത്തിനെതിരെ ജാതിമതഭേദമന്യേ നാം ശബ്ദിച്ചില്ലെങ്കില്‍ ഇത് നാളെ നമ്മുടെ മക്കളെയും തേടിവരും. ഇത് അടുത്ത തലമുറക്ക് വേണ്ടിയുള്ള പോരാട്ടമാണ്. നമ്മുടെ നാടിന്റെ ധാര്‍മിക സംസ്‌കാരവും മൂല്യബോധവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്നുനിന്ന് ഈ ആശയ പോരാട്ടത്തില്‍ വിജയം വരിക്കുന്നത് വരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മുന്നോട്ട് പോകും. നന്മയുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha