ഇന്ത്യയില്‍ എവിടെയും പറക്കാന്‍ 850 രൂപയുടെ വന്‍ ഓഫറുമായി എയര്‍ ഏഷ്യ; വിദേശ യാത്രകള്‍ക്കും കുറഞ്ഞ നിരക്ക്; വെക്കേഷന്‍ സമയമായതിനാല്‍ ആവശ്യക്കാരും ഏറെ; എയര്‍ ഏഷ്യയ്ക്കാകാമെങ്കില്‍ എന്തുകൊണ്ട് എയര്‍ ഇന്ത്യക്ക് ആകുന്നില്ല എന്ന ചോദ്യം ബാക്കി

മറ്റ് വിമാന സര്‍വീസുകള്‍ കുറഞ്ഞ നിരക്കില്‍ പറക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ വര്‍ധിച്ച കൂലിയും ചര്‍ച്ചയാകുന്നു. മെഗാ സെയില്‍സ് ഓഫറുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എയര്‍ ഏഷ്യയാണ്. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്ന വമ്ബന്‍ ഓഫറുകളാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ഉള്ള ടിക്കറ്റ് നിരക്കുകളുമാണ് മെഗാ സെയില്‍സ് ഓഫറില്‍ എയര്‍ ഏഷ്യ പ്രഖ്യാപിച്ചത്.
മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മെയ് 28 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം. എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ആണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.
ഈ ഓഫര്‍ പ്രകാരം കൊച്ചിബംഗ്ലൂരു ടിക്കറ്റിന് 879 രൂപയാണ്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചിഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍ കൊല്‍ക്കത്ത റൂട്ടില്‍ യാത്രനിരക്ക് 869 രൂപയാകും.
ഭുവനേശ്വര്‍ ക്വോലാലംപൂര്‍ റൂട്ടിലാണ് 1999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക, ബാലി, ഫുകേത് എന്നിവിടങ്ങളിലേക്ക് 4,330 രൂപയും 3,494 രൂപയുമായിരിക്കും നിരക്ക്. ബാങ്കോക്ക്, മനില എന്നിവിടങ്ങളിലേക്കും 1999 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
ബംഗലൂരു, റാഞ്ചി, ജയ്പൂര്‍, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊല്‍ക്കൊത്ത എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്.
https://www.facebook.com/Malayalivartha

























