മലപ്പുറത്ത് ലോറിയിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കൊണ്ടോട്ടിയില്‍ ലോറിയിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറേയും ക്‌ളീനറേയും പൊലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ കടത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ളവയാണ് ഇതില്‍ ഒളിപ്പിച്ചിരുന്നത്.
പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്‌ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കൂ. ഗോഡൗണിന്റെ ഉടമ ആരെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം.
സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മോങ്ങത്തെ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്തുക്കള്‍. ഗോഡൗണിലും പൊലിസ് റെയ്ഡ് നടത്തുകയാണ്.
https://www.facebook.com/Malayalivartha

























