നാണക്കേടായി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി ; മെഡിസിന്‍ മേധാവിയുടെ വിവേചനമാണ് തോല്‍വിക്ക് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി. എംബിബിഎസ് പരീക്ഷയെഴുതിയ 198 വിദ്യാര്‍ത്ഥികളില്‍ 34 പേര്‍ തോറ്റു. മെഡിസിന്‍ വിഭാഗം മേധാവിയുടെ വിവേചനമാണ് വിദ്യാര്‍ത്ഥികളുടെ തോൽവിക്ക് കാരണമെന്ന് ആരോപണം.
കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ചരിത്രത്തില്‍ ഇത്രയുമധികം വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുന്നത് ആദ്യമാണ്. ഇതിനു കാരണമായി വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത് കോളജിലെ മെഡിസില്‍ വിഭാഗം മേധാവി വര്‍ഗീയ വിവേചനം കാട്ടുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ മതവും ജാതിയും നോക്കി മാര്‍ക്കു കുറക്കുന്നതായി ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ചില വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മറ്റ് ഗവണ്മെന്റ് കോളേജുകളില്‍ അഞ്ചും ആറും വിദ്യാര്‍ത്ഥികള്‍ തോറ്റപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 34പേര്‍ തോറ്റത്. തോറ്റവരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തിയറി വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരാണ്. പ്രാക്ടിക്കല്‍ വിഭാഗത്തില്‍ സ്വന്തം അധ്യാപകര്‍ മനപ്പൂര്‍വം മാര്‍ക്ക് കുറക്കുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
അധ്യാപകരായ ഡിപ്പാര്‍ട്ട്‌മെന്റ് തലവനോ യൂണിറ്റ് ചീഫോ പ്രൊഫസറോ അസോസിയേറ്റ് പ്രൊഫസറോ ക്ലാസെടുക്കാന്‍ കോളേജില്‍ എത്താറില്ല . വിദ്യാർത്ഥികൾ സ്വയം പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ആരോപണമുണ്ട്.
കോട്ടയത്ത് അഞ്ച്,തൃശൂര്‍ അഞ്ച്,ആലപ്പുഴ നാല്,മഞ്ചേരി രണ്ട്,കൊച്ചി ഒന്‍പത് എന്നിങ്ങനെ തോറ്റപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലും ഏതാണ്ടിതേ നിലയിലാണ് തോല്‍വി. പഠന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബാണ് 250 എംബിബിഎസ് സീറ്റുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിര അംഗീകാരം ഈ കോളേജ് നേടിയത്. കോളേജിന് ലഭിച്ച അംഗീകാരത്തിന് ഏറ്റ തിരിച്ചടിയാണ് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ കൂട്ട തോല്‍വി. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























