Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ നടുങ്ങി ഒരു ഗ്രാമം...

28 MARCH 2018 10:53 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയില്‍ ക്വട്ടേഷന്‍ സംഘം വളരുകയാണ്. തെളിവുകള്‍ അവശേഷിപ്പിക്കാതെ മുഖംമൂടി സംഘം നടത്തിയ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് മടവൂര്‍. കൈലപാതകികള്‍ സഞ്ചരിച്ച കാര്‍ പകല്‍ പ്രദേശത്ത് കറങ്ങിയെന്നാണ് വിവരം.

കിളിമാനൂര്‍ മടവൂരില്‍ നാടന്‍ പാട്ടുകലാകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ശക്തമായി ആസൂത്രണംചെയ്തു നടപ്പാക്കിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. പ്രാഥമികാന്വേഷണത്തില്‍ പോലീസിന് യാതൊരു തെളിവും കിട്ടിയിട്ടില്ല. വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം തുടങ്ങിയിട്ടുള്ളത്. മുന്‍പ് കൊച്ചിയിലും ഖത്തറിലും റേഡിയോജോക്കിയായി നോക്കിയിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷ് (35) ആണ് കൊല്ലപ്പെട്ടത്.

ചുവന്നകാറില്‍ നാലുപേരടങ്ങുന്ന സംഘമാണ് എത്തിയത്. മൂന്നുപേരാണ് പുറത്തിറങ്ങി ആക്രമണം നടത്തിയത്. ഒരാള്‍ കാര്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തി അതിനുള്ളിലിരിക്കുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അക്രമികള്‍ മുഖംമൂടിധരിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രാജേഷിന്റെ മരണമൊഴി പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

രാജേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാണ്. രാജേഷും കുട്ടനും റെക്കോഡിങ് സ്റ്റുഡിയോയില്‍ എത്തിയതുള്‍ പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളത്. രാജേഷിനെ മാത്രമാണ് സംഘം ലക്ഷ്യമിട്ടതെന്നും ശ്രദ്ധേയമാണ്. വെട്ടേറ്റ് പുറത്തേക്കോടിയ കുട്ടനെ അക്രമികള്‍ പിന്തുടരാന്‍ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ കൊലപാതകത്തിനുപിന്നില്‍ വ്യക്തിപരമായ പകയാണെന്ന് പോലീസ് അനുമാനിക്കുന്നു.

കൈകാലുകളിലാണ് ഏറ്റവും കൂടുതല്‍ വെട്ടേറ്റിട്ടുള്ളത്. കൈപ്പത്തി അറ്റുപോവുകയും കാലുകള്‍ ചിതറിപ്പോവുകയും ചെയ്തിരുന്നു. രക്ഷപ്പെട്ടാലും അംഗഭംഗം ഉറപ്പാക്കാനായിരുന്നു ഇതെന്നും വിലയിരുത്തപ്പെടുന്നു. അക്രമികളിലേക്ക് നയിക്കുന്ന ശക്തമായ തെളിവുകളൊന്നും പോലീസിന് സംഭവസ്ഥലത്തുനിന്നു കിട്ടിയിട്ടില്ല. അക്രമികള്‍ വന്ന കാര്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളെ ആശ്രയിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് തുടങ്ങിയിട്ടുള്ളത്. ഫോറന്‌സിക് വിഭാഗവും വിരലടയാളവിഭാഗവും പോലീസ് നായയും തെളിവെടുപ്പിനെത്തി.

അക്രമം ആസൂത്രിതമാണെന്നു വ്യക്തമായതോടെ രാജേഷിന്റെ സംഘം പരിപാടിയവതരിപ്പിച്ച നാവായിക്കുളം മുല്ലനല്ലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അക്രമിസംഘം എത്തിയിരിക്കാനുള്ള സാധ്യതകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് മടവൂരിലേക്കുള്ള വഴിയിലെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമികള്‍ രാജേഷിനെയും സംഘത്തിനെയും പിന്തുടര്‍ന്നിരുന്നില്ലെങ്കില്‍ ഇവര്‍ സ്റ്റുഡിയോയിലുണ്ടെന്നുള്ള വിവരം കൈമാറിയ ഒരാളുണ്ടാവുമെന്നും പോലീസ് കരുതുന്നു. ഇതിനായി മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡിയോക്കുള്ളില്‍ നിന്ന് രാജേഷിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള തെളിവുകളും ശേഖരിക്കാന്‍ നടപടി തുടങ്ങിയതായി പോലീസ് അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ സി.ഐ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (3 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (4 hours ago)

Malayali Vartha Recommends