ഇരുളിന്റെ മറവില്‍ അക്രമികൾ നടത്തിയ അരുംകൊലയിൽ കെട്ടടങ്ങിയത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും... രാത്രി രണ്ടുമണിയോടെ ഉയർന്നുകേട്ട നിലവിളിയുടെ നടുക്കം വിട്ടുമാറാതെ പരിസരവാസികൾ; പൂർണ ഗർഭിണിയായ ഭാര്യയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നാട്ടുകാരും ബന്ധുക്കളും...

നാട്ടുകാരുടെ രാജേഷ് കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ ഞെട്ടലിലാണ് മടവൂർ. തിങ്കളാഴ്ച വൈകീട്ടും ജംങ്ഷനിൽ നിന്ന് പരിചയക്കാരോട് തമാശകൾ പങ്കുെവച്ച് കലാപരിപാടി അവതരിപ്പിക്കാൻ പോയ ചെറുപ്പക്കാരൻ മരിച്ചുവെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനാവുന്നില്ല. ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ വിലപിച്ചു കൊണ്ട് അന്തിമോപചാരം അര്‍പ്പിച്ചത് കണ്ടു നില്‍ക്കാന്‍ അവിടെ കൂടിയവര്‍ക്കായില്ല. അഞ്ചു വയസ്സുകാരന്‍ രാജേഷിന്റെ ഏകമകന്‍ ആദിത്യന്‍ മരണാനന്തര ചടങ്ങ് ചെയ്യുന്നത് ഏവരേയും ദുഖത്തിലാഴ്ത്തി.
ഇരുളിന്റെ മറവില്‍ അക്രമികള്‍ അരുംകൊല നടത്തിയത് ഒരു നിര്‍ദ്ധന കുടുംബത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. കൊല്ലപ്പെട്ട രാജേഷിന്റെ പിതാവ് രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ പാചക തൊഴിലാളിയും അമ്മ വസന്ത കശുവണ്ടി തൊഴിലാളിയുമാണ്. രാജേഷും അനിയത്തി ആശയുമടങ്ങുന്നതാണ് കുടുംബം.
മാതാപിതാക്കള്‍ ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത്. ഓടിട്ട വീടുമാത്രമാണ് ആകെയുള്ള സമ്പാദ്യം. ഇതിനിടയില്‍ രാജേഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി നോക്കിയെങ്കിലും വലിയ സമ്പാദ്യമൊന്നും ഉണ്ടായില്ല. രാജേഷിന് ഭാര്യയും ഒരു ആണ്‍കുട്ടിയുമുണ്ട്. കലാപരിപാടികളും റേഡിയോ ജോക്കിയുമൊക്കെയായി കുടുംബം പോറ്റാന്‍ രാജേഷ് ഏറെ പണിപ്പെട്ടിരുന്നു, ഇതിനിടയില്‍ മടവൂരില്‍ റെക്കോഡിംഗ് സ്ഥാപനവും ആരംഭിച്ചു.
എല്ലാവരോടും മാന്യമായി പെരുമാറുകയും നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് രാജേഷ്. നാട്ടിൽ ആർക്കും ഇയാളോട് ഒരുവിധത്തിലുമുള്ള ശത്രുതയില്ല. ആദ്യം കൊച്ചിയിലാണ് രാജേഷ് റേഡിയോ ജോക്കിയായി ജോലിനോക്കിയത്. അന്ന് രസികൻ രാജേഷ് എന്നായിരുന്നു വിളിപ്പേര്. പിന്നീട് ഖത്തറിലെ റേഡിയോയിലേക്ക് ജോലികിട്ടി. ഒപ്പം ജോലിനോക്കിയിരുന്ന ആർക്കും ഇയാളെക്കുറിച്ച് മോശമായൊന്നും പറയാനില്ല.
മൂന്നുവർഷം മുൻപ് നാട്ടിലെത്തി നാടൻ പാട്ട് സംഘത്തിനൊപ്പം ചേരുകയായിരുന്നു. മടവൂർ ജങ്ഷനിൽ റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയതോടെ നാട്ടുകാരുമായി നല്ല സൗഹൃദവുമായി. ഓട്ടോസ്റ്റാൻഡിനോടു ചേർന്നാണ് രാജേഷിന്റെ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. കലാരംഗത്തും ശത്രുക്കളുണ്ടായിരുന്നതായി ആർക്കുമറിയില്ല. അതുകൊണ്ടുതന്നെ ഈ കൊലപാതകം വിശ്വസിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല.
രാത്രി രണ്ടുമണിയോടെ ഉയർന്നുകേട്ട നിലവിളിയുടെ നടുക്കത്തിലാണ് പരിസരവാസികൾ. പുലർച്ചെ രണ്ടുമണി നേരമായതിനാൽ പലരും നല്ല ഉറക്കത്തിലായിരുന്നു. ഉണർന്നവരും പുറത്തിറങ്ങാൻ ഭയപ്പെട്ടു. എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല. പോലീസ് സ്ഥലത്തെത്തിയശേഷമാണ് പരിസരവാസികൾ പുറത്തിറങ്ങിയത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
ഇതിനിടയിലാണ് അക്രമി സംഘം രാജേഷിന്റെ ജീവന്‍ കവര്‍ന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നിലവിളികള്‍ ഉയര്‍ന്നു. അമ്മ ഇതിനടിയില്‍ മോഹാലസ്യത്തില്‍ വീണതോടെ ആശുപത്രിയിലാക്കി. ഗര്‍ഭിണിയായ ഭാര്യയുടെയും മകന്‍ അര്‍ജുന്റേയും നിലവിളികള്‍ കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. പലരും വിതുമ്പുന്നുണ്ടായിരുന്നു ആയിരക്കിണക്കിന് ആള്‍ക്കാരാണ് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്.
https://www.facebook.com/Malayalivartha

























