നെടുമ്പാശ്ശേരിയില്‍ ഹെലികോപ്ടര്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി

ലക്ഷദ്വീപില്‍ നിന്നുമെത്തിയ ഹെലികോപ്ടര്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. സംഭവത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.
നെടുമ്പാശേരിയില്‍ നിന്നുള്ള സര്‍വീസുകാള്‍ തടസപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍നിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങള്‍ തിരിഞ്ഞുവിട്ടതായാണു വിവരം. വിമാന സര്‍വീസ് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha

























