സര്‍ക്കാര്‍-എയിഡഡ് സ്‌കൂളിൽ ജാതിയും മതവും രേഖപ്പെടുത്താതെ സ്‌കൂള്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍

2017-2018 അദ്ധ്യയന വര്‍ഷത്തില്‍ ജാതിയും മതവും രേഖപ്പെടുത്താതെ സര്‍ക്കാര്‍ ഏയിഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികൾ. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായി 1,23,630 പേരാണ് തങ്ങളുടെ ജാതിയും മതവും രേഖപ്പെടുത്താതെ വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത്. നിയമസഭയില്‍ എംഎല്‍എ വികെ മുരളിയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി സി രവീന്ദ്രനാഥ് രേഖാമൂലം ഇക്കാര്യം വിശദീകരിച്ചു. 9,209 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളിലെ പ്രവേശനത്തിന്റെ കണക്കുകളാണ് മന്ത്രി വിശദീകരിച്ചത്
ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും ജാതിമതം പൂരിപ്പിക്കാതെ പ്രവേശനം നേടി. എന്നാൽ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ജാതിമതം എന്നീ കോളം പൂരിപ്പിക്കാതെ ആരും തന്നെ പ്രവേശനം നേടിയില്ല. എല്ലാ വിഭാഗത്തില്‍ നിന്നുമായി ആകെ 1,24,147 കുട്ടികളാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടുകയുണ്ടായത്
https://www.facebook.com/Malayalivartha

























