ആറ്റിങ്ങലിനെ ഞെട്ടിച്ച റേഡിയോ ജോക്കിയുടെ അരുംകൊല വഴിത്തിരിവിലേയ്ക്ക്; ദോഹയില്‍ വെച്ച് രാജേഷിന് പരിചയമുണ്ടായിരുന്ന ഭര്‍തൃമതിയായ സ്ത്രീ കുടുങ്ങും...

റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഒരു സ്ത്രീയിലേക്കും. ദോഹ റേഡിയോവിൽ ജോലി ചെയ്യുമ്പോൾ രാജേഷിന് പരിചയമുണ്ടായിരുന്ന സ്ത്രീയുമായി ബന്ധപ്പെട്ടാണ് പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം. രാജേഷ് സ്റ്റുഡിയോയില്‍ ആക്രമിക്കപ്പെടുന്നത് പുലര്‍ച്ചെ ഒന്നരമണിക്കാണ് . ക്വട്ടേഷന്‍ സംഘത്തിന്‍റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ ഈ സ്ത്രീയുമായി രാജേഷ് സംസാരിക്കുകയായിരുന്നുവെന്നാണ് സൂചന. രാജേഷിന്‍റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നു.
രാജേഷ് ഏതോ അപകടത്തില്‍പ്പെചട്ട കാര്യം ആദ്യം അടുത്ത സുഹൃത്തിനെ വിളിച്ചറിയിക്കുന്നത് ഈ സ്ത്രീയാണ്. സ്ത്രീ രാജേഷിന്‍റെ മറ്റു സുഹൃത്തുക്കളുമായും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഗാനമേള കഴിഞ്ഞ് രാജേഷിന്‍റെ സ്റ്റുഡിയോയിലേക്ക് എത്തിക്കൊണ്ടിരുന്ന ടീമിനെ വിവരമറിയിച്ചതും ഈ സ്ത്രീയാണത്രേ.
ഇവര്‍ നല്‍കിയ വിവരത്തിന്‍രെ അടിസ്ഥാനത്തിലാണ് പെട്രോളിങ് സംഘം സ്റ്റുഡിയോയിലെത്തിയത്. ഭർതൃമതിയായ ഈ സ്ത്രീ ഇപ്പോഴും ദോഹയില്‍ത്തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. കൊടും വൈരാഗ്യം തീര്‍ക്കുന്ന രീതിയിലാണ് ഈ കൊലപാതകമെന്ന് ശരീരത്തിലേറ്റ മുറിവുകള്‍ തന്നെ വ്യക്തമാക്കുന്നു. 20 മുറിവുകള്‍. അതില്‍ രണ്ട് മുറിവുകള്‍ മരണകാരണമായി.
ഇടതുകൈപ്പത്തി പൂര്‍ണമായും അറ്റ്പോയിരുന്നു. രക്തം വാര്‍ന്നാണ് രാജേഷ് മരിച്ചത്. ഏതായാലും ഈ സ്ത്രീയെ ലൊക്കേറ്റ് ചെയ്യുന്നതോടെ യുവ ജോക്കിയുടെ മരണത്തിന്‍റെ ദുരൂഹതകള്‍ അഴിയും. രാജേഷ് കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ ഞെട്ടലിൽ തന്നെയാണ് മടവൂർ ഇപ്പോഴും. ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ വിലപിച്ചു കൊണ്ട് അന്തിമോപചാരം അര്‍പ്പിച്ചത് കണ്ടു നില്‍ക്കാന്‍ അവിടെ കൂടിയവര്‍ക്കായില്ല. അഞ്ചു വയസ്സുകാരന്‍ രാജേഷിന്റെ ഏകമകന്‍ ആദിത്യന്‍ മരണാനന്തര ചടങ്ങ് ചെയ്യുന്നത് ഏവരേയും ദുഖത്തിലാഴ്ത്തി.
ഇരുളിന്റെ മറവില്‍ അക്രമികള്‍ അരുംകൊല നടത്തിയത് ഒരു നിര്‍ദ്ധന കുടുംബത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. കൊല്ലപ്പെട്ട രാജേഷിന്റെ പിതാവ് രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ പാചക തൊഴിലാളിയും അമ്മ വസന്ത കശുവണ്ടി തൊഴിലാളിയുമാണ്. രാജേഷും അനിയത്തി ആശയുമടങ്ങുന്നതാണ് കുടുംബം.
മാതാപിതാക്കള്‍ ഏറെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത്. ഓടിട്ട വീടുമാത്രമാണ് ആകെയുള്ള സമ്പാദ്യം. ഇതിനിടയില്‍ രാജേഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി നോക്കിയെങ്കിലും വലിയ സമ്പാദ്യമൊന്നും ഉണ്ടായില്ല. രാജേഷിന് ഭാര്യയും ഒരു ആണ്‍കുട്ടിയുമുണ്ട്. കലാപരിപാടികളും റേഡിയോ ജോക്കിയുമൊക്കെയായി കുടുംബം പോറ്റാന്‍ രാജേഷ് ഏറെ പണിപ്പെട്ടിരുന്നു, ഇതിനിടയില്‍ മടവൂരില്‍ റെക്കോഡിംഗ് സ്ഥാപനവും ആരംഭിച്ചു.
ആദ്യം കൊച്ചിയിലാണ് രാജേഷ് റേഡിയോ ജോക്കിയായി ജോലിനോക്കിയത്. അന്ന് രസികൻ രാജേഷ് എന്നായിരുന്നു വിളിപ്പേര്. പിന്നീട് ഖത്തറിലെ റേഡിയോയിലേക്ക് ജോലികിട്ടി. മൂന്നുവർഷം മുൻപ് നാട്ടിലെത്തി നാടൻ പാട്ട് സംഘത്തിനൊപ്പം ചേരുകയായിരുന്നു. മടവൂർ ജങ്ഷനിൽ റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയതോടെ നാട്ടുകാരുമായി നല്ല സൗഹൃദവുമായി. ഓട്ടോസ്റ്റാൻഡിനോടു ചേർന്നാണ് രാജേഷിന്റെ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. കലാരംഗത്തും ശത്രുക്കളുണ്ടായിരുന്നതായി ആർക്കുമറിയില്ല. അതുകൊണ്ടുതന്നെ ഈ കൊലപാതകം വിശ്വസിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല.
https://www.facebook.com/Malayalivartha

























