ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ; ചർച്ചയിൽ കീഴാറ്റൂര്‍ വിഷയം ഉൾപെടുത്തിയില്ലെന്ന് സൂചന

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ വിഷയം ചര്‍ച്ചയായില്ല എന്ന് സൂചന. ഉച്ചക്ക്12 മണിക്ക് തുടങ്ങിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു നിന്നു. ചര്‍ച്ചയില്‍ അഞ്ച് നിവേദനമാണ് മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രിക്ക് നൽകിയത്. എന്നാൽ ഇതില്‍ കീഴാറ്റൂര്‍ വിഷയം ഉള്‍പ്പെട്ടിട്ടില്ല എന്നാണ് സൂചന.
അതേസമയം കൂടിക്കാഴ്ച്ചയിൽ തലപ്പാടി നീലേശ്വരം ദേശീയപാതയീ കുറിച്ച് ചര്‍ച്ച ചെയ്തു. പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കെ.കെ.രാഗേഷ് എംപി എന്നിവരും ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
എന്നാൽ കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രി ചർച്ചയെ പറ്റി ഒന്നും പറയാന്‍ തയാറായില്ല. ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ എകെജി സെന്ററിലേക്ക് പോയി.
കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതോടെ നിതിന്‍ ഗഡ്കരിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യങ്ങള്‍ പറയുമെന്നായിരുന്നു മറുപടി.
https://www.facebook.com/Malayalivartha

























