മറയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഗോത്രവര്‍ഗക്കാര്‍ക്കും ജനന സർട്ടിഫിക്കറ്റ് സ്വന്തമായി ; തുണയായത് ശ്രീറാം വെങ്കിട്ട രാമന്റെ അവാർഡ് തുക

മറയൂരിലെ ആദിവാസികള്‍ക്കെല്ലാം ജനനരേഖ സ്വന്തമായി. മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍ ഫീസടച്ചതിനെ തുടര്‍ന്ന് മറയൂരിലെ ആദിവാസികള്‍ക്കെല്ലാം ജനനരേഖ സ്വന്തമായി. 1989 ഗോത്രവര്‍ഗക്കാര്‍ക്കാണ് ജനനരേഖ സ്വന്തമായി ലഭിക്കുന്നത്. സബ് കളക്ടർ സ്ഥാനത്തുനിന്ന് മാറുന്നതിന് മുമ്പ് ശ്രീറാം എല്ലാ അപേക്ഷകളും പരിശോധിച്ച് സാധുത നല്‍കിയിരുന്നു. ഇതിനായി പഞ്ചായത്തില്‍ അടക്കേണ്ട ഫീസായി തനിക്ക് ലഭിച്ച അവാര്‍ഡ് തുക ശ്രീറാം കൈമാറുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഗോത്രവര്‍ഗക്കാര്‍ക്കും പ്രായഭേദമന്യേ ജനനസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ശ്രീറാം വെങ്കിട്ടരാമന്റെ പ്രത്യേക താല്‍പര്യപ്രകാരം മറയൂര്‍ ഗ്രാമപഞ്ചായത്ത് അംഗന്‍വാടി വര്‍ക്കര്‍മാരുടെ സഹായത്തോടെയാണ് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിച്ച് നടപടിക്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചത്. സബ്കളക്ടർ പദവിയിൽ നിന്നും വിരമിക്കുന്ന ദിവസം രാത്രി ഏറെ വൈകിയും ആദിവാസികളുടെ ജനന സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി ശ്രീറാം ജോലി ചെയ്തിരുന്നു. നിലവിൽ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറാണു ശ്രീറാം.
https://www.facebook.com/Malayalivartha

























