അവിടെ രാഷ്‌ട്രീയ മുതലെടുപ്പിനാണ് ശ്രമം നടക്കുന്നത് ;വയലിന്റെ പേരില്‍ ബിജെപി കിളികള്‍ പറക്കുന്നത് എന്തിനാണെന്ന് വ്യക്‌തമാണ് ; കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്ന് എം മുകുന്ദന്‍

കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തു. ബി ജെ പി സമരം നടത്തുന്നിടത്ത് എങ്ങനെ പോകാനാകുമെന്നും മുകുന്ദന്‍ ചോദിച്ചു. വിഷയത്തില്‍ തുറന്ന ചര്‍ച്ച വേണം, ആര് ജയിക്കും എന്നതല്ല പ്രശ്‌നമെന്നും മുകുന്ദന്‍ കോഴിക്കോട് പറഞ്ഞു.
കീഴാറ്റൂരില്‍ പറക്കുന്നത് വയല്‍കിളികളല്ല പകരം രാഷ്‌ട്രീയ കിളികളാണ്. അവിടെ രാഷ്‌ട്രീയ മുതലെടുപ്പിനാണ് ശ്രമം.വയലിന്റെ പേരില്‍ ബിജെപി കിളികള്‍ പറക്കുന്നത് എന്തിനാണെന്ന് വ്യക്‌തമാണ്. നാട്ടില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ വരേണ്ടതുണ്ട്. റോഡുകള്‍ ഇല്ലാതെ മുന്നോട്ടുപോകാനാവില്ല. കീഴാറ്റൂരില്‍ ആര് ജയിക്കും തോല്‍ക്കും എന്നതല്ല പ്രശ്‌നം.
തുറന്നചര്‍ച്ചയിലുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. രാഷ്‌ട്രീയ കിളികള്‍ക്കെതിരെ ജാഗ്രത വേണമെന്നും എം മുകുന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























