മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്; കെ.എം.മാണിയെ വീണ്ടും മുന്നണിയിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കെ.എം.മാണിയെ വീണ്ടും ക്ഷണിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കേണ്ടത് മാണി തന്നെയാണ് അദ്ദേഹം നിലപാട് പറയട്ടെ എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാവിലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ പാലായില്‍ എത്തി മാണിയെ കണ്ട് പിന്തുണ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ ചാണ്ടി യുഡിഎഫിലേക്ക് വീണ്ടും മാണിയെ ക്ഷണിച്ചത്.
https://www.facebook.com/Malayalivartha

























