ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു ; സംഭവം കോട്ടയത്ത്

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്ന് ഒരാള്‍ മരിച്ചു. പാലാ-ഉഴവൂര്‍ റൂട്ടില്‍ വലവൂരില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മാരുതി 800 കാറാണ് കത്തിയത്. കാര്‍ ഓടിച്ചിരുന്ന, കാറിന്റെ ഉടമ പാലാ മുരുക്കുമ്ബുഴ സ്വദേശി സുരേഷ് ആണ് മരിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























