ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്‌ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചു

ഫേസ്ബുക്കിലൂടെ സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്‌ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചു. കേംബ്രിഡ്‌ജ് അനലിറ്റിക്കയുടെ മുന്‍ ജീവനക്കാരനായ ക്രിസ്‌റ്റഫര്‍ വെയ്ലിയാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.
2007ല്‍ കേരളത്തിൽ നിന്ന് തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് വിവരം ശേഖരിച്ചതെന്ന് വെയ്ലി വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വെയ്ലി തന്റെ ട്വിറ്റിറിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























