കേരള പോലീസ് മുന്‍കാലങ്ങളേക്കാള്‍ സൗഹാര്‍ദ്ദപരം; ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായത് ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ ഭാഗത്ത് നിന്നുള്ള സൗഹാര്‍ദ്ദപരമായ സമീപനം കൂടി വരികയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് നേരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സൗഹാര്‍ദ്ദപരമായ നിലയിലാണ് ഇപ്പോള്‍ പെരുമാരുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന അതിക്രമങ്ങളില്‍ നല്ല കുറവാണ് വന്നിരിക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഗൗരവമായി തന്നെ കാണും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























