ജെ സി ഡാനിയല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ജെ സി ഡാനിയല്‍ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനകൾക്കാണ് പുരസ്ക്കാരം. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്.
കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിർമ്മാതാവ് സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
https://www.facebook.com/Malayalivartha

























